ആലപ്പുഴ: പൊതുവഴിയിൽ മദ്യപിച്ച് കലഹമുണ്ടാക്കിയ സിപിഎം കൗൺസിലർ അറസ്റ്റിൽ. പത്തനംതിട്ട കൗൺസിലറായ വി.ആർ ജോൺസണാണ് അറസ്റ്റിലായത്. ഇയാളും മറ്റ് ആറ് പേരും ചേർന്നായിരുന്നു പൊതുവഴിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ഏഴ് പേരെയും പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു.
ജോൺസണെ കൂടാതെ ശരത്, ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരാണ് പിടിയിലായത്. ഏഴ് പേരും ചേർന്ന് സഞ്ചരിച്ച കാർ പൊതുവഴിയിൽ നിർത്തിയിട്ട് മദ്യപിക്കുകയായിരുന്നു.
ശല്യമായതോടെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ മദ്യപ സംഘം തർക്കമുണ്ടാക്കി. തുടർന്നാണ് എടത്വ പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തുന്നത്. പോലീസിനോടും ഇവർ കയർത്തുസംസാരിച്ചിരുന്നു. ഇതോടെ ഏഴ് പേരെയും സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
Comments