നൂഡിൽസ് എന്ന് കേട്ടാൽ തന്നെ നാവിൽ വെള്ളമൂറുമല്ലേ… പാചകം അറിയാത്തവർക്ക് പോലും പാചകം ചെയ്യാൻ കഴിയുന്ന ഭക്ഷണമാണ് നൂഡിൽസ് എന്നത് കൊണ്ട് തന്നെ അതിനോടുള്ള പ്രിയവും എല്ലാവർക്കും കൂടുതലാണ്. ക്യാരറ്റും ബീൻസും ഒക്കെ ചേർത്ത് ഉണ്ടാക്കി ഒപ്പം അൽപ്പം സോസ് കൂടി ചേർത്ത് കഴിച്ചാൽ …ആഹാ! അന്തസ്സ്. എന്നാൽ ഈ നൂഡിൽസ് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? നൂഡിൽസ് നിർമ്മാണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ കണ്ട് കണ്ണ് തളളിയിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ.
വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ നൂഡിൽസ് നിർമ്മിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതാണ് ഏറെ ചർച്ചാ വിഷയമായത്. മെഷീനുകളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിലും കരസ്പർശമേറ്റാണ് ഓരോ പ്രവർത്തനങ്ങളും നടക്കുന്നത്.
മാവ് മെഷീനിലിട്ടതിന് ശേഷം അത് നൂഡിൽസിന്റെ രൂപത്തിലെത്തുമ്പോൾ വൃത്തിഹീനമായ കണ്ടെയിനറിൽ വച്ച് ചാക്കുപയോഗിച്ച് മൂടുന്നു. തുടർന്ന് കണ്ടെയിനറിൽഅടച്ചുവെച്ച് ആവി കേറ്റുന്നു. ഇത് മായി കഴിയുമ്പോൾ നൂഡിൽസ് മുഴുവനായി തറയിൽ ഇടുന്നു. പിന്നീട് ഇത് കൈ ഉപയോഗിച്ച് കവറുകളിലാക്കി പാക്ക് ചെയ്യുന്നു. വ്യത്യസ്ത നിറത്തിലും കവറുകളിലുമെത്തുന്ന നൂഡിൽസിന്റെ നിർമ്മാണത്തിന്റെ വീഡിയോയിലെ ദൃശ്യങ്ങളാണ് ഇവ. ‘എന്നാണ് നിങ്ങൾ അവസാനമായി റോഡ് സൈഡിൽ നിന്ന് നൂഡിൽസ് കഴിച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് ചിരാഗ് ബാർജത്യ എന്നയാൾ വീഡിയോ പങ്കുവെച്ചത്.
When was the last time you had road side chinese hakka noodles with schezwan sauce? pic.twitter.com/wGYFfXO3L7
— Chirag Barjatya (@chiragbarjatyaa) January 18, 2023
ദൃശ്യങ്ങൾ കണ്ട പലരും അമ്പരപ്പോടെയാണ് കമന്റ് ചെയ്തത്. നൂഡിൽസ് കഴിച്ചതിന് ശേഷം വയറുവേദനയും തൊണ്ടവേദനയും ഛർദ്ദിയും വരുന്നതിൽ അത്ഭുതമില്ലെന്നാണ് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. ഇത്തരം നൂഡിൽസ് റോഡ്സൈഡിൽ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്നും ഫൈവ് സ്റ്റാർ റെസ്റ്റോറന്റുകളിൽ പോലും ഇത്തരത്തിൽ നിർമ്മിച്ച നൂഡിൽസാകും ഉപയോഗിക്കുന്നതെന്നാണ് മറ്റൊരാൾ കുറിച്ചത്.
ഇതിന് മറുവാദങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്. നൂഡിൽസ് വെള്ളത്തിലിട്ട് തിളപ്പിച്ചാണല്ലോ ഉപയോഗിക്കുന്നതെന്നും തൽക്ഷണം അതിലെ കീടാണുക്കൾ ചത്തൊടുങ്ങുമെന്നുമാണ് ചിലർ പറയുന്നത്. ഇതൊക്കെ സർവ്വ സാധാരണമാണെന്നും പരിഭ്രമിക്കേണ്ടതില്ലെന്നുമാണ് ചിലർ പറയുന്നത്.
Comments