ജെഎൻയുവിൽ ജനം ടിവി വാർത്താസംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കെ.സുരേന്ദ്രൻ; 'കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണം'
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെഎൻയുവിൽ ജനം ടിവി വാർത്താസംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കെ.സുരേന്ദ്രൻ; ‘കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2023, 09:26 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ന്യൂഡൽഹി ജെഎൻയു സർവകലാശാലയിൽ ജനം ടിവി വാർത്താസംഘത്തിന് നേരെ നടന്ന ഇടത്- ജിഹാദി വിദ്യാർത്ഥി സംഘങ്ങളുടെ ആക്രമണത്തെ അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ജെഎൻയു അക്രമമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നവർ ജെഎൻയുവിൽ ഇടതുപക്ഷ യുവജനസംഘടനകൾ മാദ്ധ്യമപ്രവർത്തകരെ അക്രമിച്ചതറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം രാത്രിയാണ് ജെഎൻയുവിൽ ജനം വാർത്താ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ജെഎൻയു ക്യാമ്പസിൽ മുസ്ലീം, ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തിയ ഡോക്യുമെന്ററി പ്രദർശനം മുടങ്ങി. ഇതിൽ പ്രകോപിതരായ മുസ്ലീം, ഇടത് സംഘടനകളുടെ അക്രമി സംഘം വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ ജനം വാർത്താ സംഘത്തിനെയും അക്രമി സംഘം മർദ്ദിക്കുകയായിരുന്നു. ആർഎസ്എസിനെ അനുകൂലിക്കുന്ന ജനം ടിവി ക്യാമ്പസ് വിട്ടുപോകുക എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.

2016 ഫെബ്രുവരി ഒമ്പതിന് ജെഎൻയുവിൽ ഇടത്, ജിഹാദി വിദ്യാർത്ഥി സംഘടനകൾ നടത്തിയ ഭീകരൻ അഫസൽ ഗുരു അനുസ്മരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ജനം ടിവിയാണ്. അന്ന് മുതൽ ജെഎൻയുവിൽ തീവ്ര ഇടത് ജിഹാദി ശക്തികൾ ജനം ടിവിയെ ലക്ഷ്യമിട്ടിരുന്നു.

സംഭവത്തിൽ പ്രതിഷേധം അറിയിച്ച് വർക്കിംഗ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യ രംഗത്തെത്തി. പ്രതികളെ ഉടൻ പിടികൂടണമെന്നും മാദ്ധ്യമങ്ങൾക്ക് നേരെ ജെഎൻയുവിൽ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

 

Tags: K SurendranJanam TVDocumentaryJNU
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

Latest News

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies