ജയ്പൂർ : രാജസ്ഥാനിൽ അമിത വേഗത്തിലെത്തിയ ട്രക്ക് പോലീസ് വാഹനത്തിലിടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഭരത്പൂരീലെ ജയ്പൂർ- ആഗ്ര ദേശീയ പാതയിൽ അടൽ ബന്ധ് പോലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
സതീഷ് കുമാർ, സമയ് സിംഗ് എന്നീ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. അപകടത്തിൽ സമയ് സിംഗിന്റെ നില ഗുരുതരാവസ്ഥയിലാണെന്ന് എഎസ്പി അനിൽ മീന അറിയിച്ചു.
അമിത വേഗത്തിലെത്തിയ ട്രക്ക് രാത്രി പട്രോളിംഗ് നടത്തുന്ന ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രക്കിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായുളള തിരച്ചിൽ നടക്കുകയാണ്.
Comments