എനിക്ക് തമിഴകവും തമിഴ്നാടും ഒന്നു തന്നെ; തമിഴ്നാട് ഇന്ത്യയുടെ ഭാ​ഗമല്ലെന്ന് ചിന്തിക്കുന്നവരെ ​'തമിഴകം' എന്ന വാക്ക് ചൊടിപ്പിച്ചിരിക്കാം: കെ. അണ്ണാമലൈ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എനിക്ക് തമിഴകവും തമിഴ്നാടും ഒന്നു തന്നെ; തമിഴ്നാട് ഇന്ത്യയുടെ ഭാ​ഗമല്ലെന്ന് ചിന്തിക്കുന്നവരെ ​’തമിഴകം’ എന്ന വാക്ക് ചൊടിപ്പിച്ചിരിക്കാം: കെ. അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 08:37 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഗവർണർക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ നടന്ന നടപടികളെ രൂക്ഷമായി വിമർശിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ഗവർണർ ആർഎൻ രവിയ്‌ക്കെതിരെ ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയാണ് സ്റ്റാലിൻ സർക്കാർ. ഗവർണർ ഒരിക്കലും ദേശീയഗാനത്തെ അപമാനിച്ചിട്ടില്ല. ​ഗവർണറെ ദേശീയഗാനം കേൾപ്പിക്കാൻ അനുവദിക്കാതെ അപമാനിച്ചത് ഡിഎംകെയാണ്. നയപ്രഖ്യാപന പ്രസം​ഗത്തിൽ ​​ഗവർണർ ഒരുവാക്ക് പോലും കൂട്ടി ചേർത്തിട്ടില്ല. സ്റ്റാലിൻ സർക്കാർ തയ്യാറാക്കിയ രാഷ്‌ട്രീയ വാചകങ്ങളാണ് അദ്ദേഹം വായിക്കാതെ ഒഴിവാക്കിയതെന്നും, ​ഗവർണർ രാഷ്‌ട്രീയക്കാരനല്ല എന്നും അണ്ണാമലൈ പറഞ്ഞു. എഎൻഐ നടത്തിയ അഭിമുഖത്തിലാണ് അണ്ണാമലൈ തന്റെ ഉറച്ച് നിലപാടുകൾ തുറന്നു പറഞ്ഞത്.

‘ഗവർണറുടെ പ്രസംഗത്തിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കേണ്ടതുണ്ട്. ഗവർണർ ഒരു വാക്ക് പോലും ചേർത്തിട്ടില്ല, അദ്ദേഹം ഒരിക്കലും ദേശീയ ഗാനത്തെ അനാദരിച്ചിട്ടില്ല. നിങ്ങൾ സന്ദർഭം മനസ്സിലാക്കണം. വളരെ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു അത്. ഗവർണർക്ക് അനിഷ്ടകരമായി തോന്നി. ഗവർണർ സംസാരിക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ കണ്ടാൽ തന്നെ അത് മനസ്സിലാകും. ബഹളം വച്ച അംഗങ്ങളെ സ്പീക്കർ തടഞ്ഞില്ല. കഴിഞ്ഞ 20 മാസത്തിനിടെ ഡിഎംകെ നേതാക്കൾ നടത്തിയ രണ്ട് പ്രസ്താവനകൾ ഗവർണറെ പ്രകോപിപ്പിച്ചിട്ടുണ്ട്. ‘പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്നതിന് 1965-ൽ നിലനിന്നിരുന്ന സാഹചര്യം ഇപ്പോഴുമുണ്ടെന്ന് ഞാൻ കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകുന്നു’ എന്നാണ് സ്റ്റാലിനെ വേദിയിലിരുത്തി കൊണ്ട് ഒരു ഡിഎംകെ എംപി പറഞ്ഞത്. മുഖ്യമന്ത്രി അത് തടഞ്ഞില്ല. ‘തമിഴ്‌നാട് എപ്പോഴും വേറിട്ടതാണ്, അത് വേറിട്ടുനിൽക്കും’ എന്ന് മറ്റൊരു ഡിഎംകെ നേതാവും പറഞ്ഞു. ഇതെല്ലാം ഇന്ത്യൻ ഭരണഘടനയുടെ സത്യപ്രതിജ്ഞാ വിരുദ്ധമാണ്. തമിഴ്നാട് ഇന്ത്യയുടെ ഭാ​ഗമാണ്’.

”തമിഴകം’ എന്ന വാക്ക് പരിഗണിക്കാൻ ഡിഎംകെ നേതാക്കളോട് ഗവർണർ നിർദ്ദേശിച്ചിരുന്നു. അതൊരു നിർദ്ദേശം മാത്രമാണ്, അല്ലാതെ അടിച്ചേൽപ്പിക്കലല്ല. തമിഴ്നാട് എന്ന വാക്ക് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഡിഎംകെയും മുഖ്യമന്ത്രിയും വന്ന് തമിഴ്നാട് ഇന്ത്യയുടെ ഭാഗമാണെന്ന് രേഖാമൂലം പറഞ്ഞിട്ടില്ല. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ്, ഞങ്ങൾക്ക് വേർപിരിയലിന്റെ ആവശ്യമില്ല എന്ന് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. എനിക്ക് ‘തമിഴ്നാട്’, ‘തമിഴകം’ തുടങ്ങിയ വാക്കുകൾ ഒന്നുതന്നെയാണ്. ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. അതിന്റെ പിന്നിലെ ആത്മാവ് ഞാൻ മനസ്സിലാക്കുന്നു. ഗവർണറുടെ പ്രസംഗം തമിഴ്‌നാട് വേറിട്ടതാണെന്ന് വിശ്വസിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ്. അവരെ ‘തമിഴകം’ എന്ന വാക്ക് ചൊടിപ്പിച്ചിരിക്കാം’ എന്ന് അണ്ണാമലൈ പറഞ്ഞു.

 

 

 

 

Tags: TamilnadudmkRN Ravitamilnadu governorBJP Tamilnaduk annamalaistalin government
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies