ഷില്ലോംഗ് : മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്ക് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാൾ ദിനത്തിൽ എല്ലാ വിധ മംഗളാശംസകളും നേരുന്നെന്നും ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ജന്മദിനാശംസകൾ അറിയിച്ചത്.
മേഘാലയിയൽ 2018-ൽ അധികാരത്തിലേറിയ 12-മത് മുഖ്യമന്ത്രിയാണ് സാങ്മ. 2016-ൽ അദ്ദേഹം എംപിയായി സേവനമനുഷ്ടിച്ചിരുന്നു. 2008-2009 കാലഘട്ടത്തിൽ ധനകാര്യം, വൈദ്യുതി ടൂറിസം എന്നീ മേഖലകളിൽ മന്ത്രിയായി സേവനമനുഷ്ടിച്ചു.
2018-ലെ മേഘാലയ നിയമസഭ തിരഞ്ഞെടുപ്പിൽ എൻപിപി 19 സീറ്റുകൾക്ക് വിജയം നേടിയിരുന്നു. ഭരണം കൈവരിക്കാൻ 30 സീറ്റുകൾ അന്ന് അനിവാര്യമായിരുന്നു. തുടർന്ന് സാങ്മയുടെ പാർട്ടി എൻപിപിയുമായി സഖ്യമുണ്ടാക്കി. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അധികാരത്തിലേറി 10 ദിവസത്തിനുള്ളിൽ ബജറ്റ് അവതരണവും അദ്ദേഹം നടത്തി.
Comments