മുംബൈ: വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി റിലയൻസ് ജിയോ. ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ ബന്ധിപ്പിച്ചാകും 5ജി സേടവനങ്ങൾ ലഭ്യമാകുക.
2023 ഡിസംബറോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ 5ജി സജ്ജമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമായാണ് ആറ് സംസ്ഥാനങ്ങളിലെ ഏഴ് നഗരങ്ങളിലെ ജിയോ ഉപഭോക്താക്കൾക്ക് 5ജി ലഭിക്കുക. ഉപഭോക്താക്കൾക്ക് 1 ജിബി വേഗതയിലാകും ഡാറ്റ ലഭിക്കുന്നത്.
5ജി വഴി ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ഗുണമേന്മയുള്ള ആരോഗ്യ പരിപാലനത്തിനും വിദൂര പ്രദേശങ്ങളിലേക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കാനും സഹായിക്കുമെന്നും കമ്പനി പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുകയാണ് ജിയോയുടെ ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.
കൃഷി, വിദ്യാഭ്യാസം, ഇ-ഗവേണൻസ്, ഐടി, എസ്എംഇ, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിംഗ് തുടങ്ങി നിരവധി മേഖലകളെ നെറ്റ്വർക്ക് മെച്ചപ്പെടുത്തുമെന്ന് വക്താവ് പറഞ്ഞു.ബീറ്റാ ലോഞ്ച് ചെയ്ത് നാല് മാസത്തിനുള്ളിൽ ജിയോ ട്രൂ 5ജി ഇതിനകം 191 നഗരങ്ങളിൽ എത്തിയതായും വക്താവ് കൂട്ടിച്ചേർത്തു.
Comments