സ്വയംവരത്തിന്റെ 50-ാം വാർഷികം; 'താല്പര്യമുള്ളവർ പണം കൊടുത്താൽ മതി'; വിവാദ ഉത്തരവിന് പിന്നാലെ വിശദീകരണവുമായി മന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വയംവരത്തിന്റെ 50-ാം വാർഷികം; ‘താല്പര്യമുള്ളവർ പണം കൊടുത്താൽ മതി’; വിവാദ ഉത്തരവിന് പിന്നാലെ വിശദീകരണവുമായി മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2023, 03:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ 50-ാം വാർഷിക ആഘോഷങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന ഉത്തരവിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ലോകമറിയുന്ന ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണനെന്നും താല്പര്യമുള്ളവർ പരിപാടി നടത്താൻ സംഭാവന കൊടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു. തീരുമാനം അടിച്ചേൽപ്പിക്കുന്നില്ലെന്നും വിവാദത്തിന്റെ കാര്യമില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വ്യക്തമാക്കി.

സ്വയംവരത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാൻ പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പാണ് ജില്ലയിലെ 53 പഞ്ചായത്തുകളോടും തുക പരിപാടിയുടെ സംഘാടക സമിതി നൽകാൻ നിർദ്ദേശിച്ചത്. ഇത് വിവാദമായതോടെയാണ് മന്ത്രി വിശദീകരണവുമായി എത്തിയിരിക്കുന്നത്.

സ്വയംവരത്തിന്റെ 50-ാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പ്രമുഖരെ ഉൾക്കൊള്ളിച്ച് സംഘാടക സമിതിയും രൂപീകരിച്ചിരുന്നു. അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സ്വയംവരം. 1972 നവംബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ വാർഷിക ആഘോഷം വിവിധ വേദികളിലായി നടന്നിരുന്നു. എന്നാൽ വീണ്ടും വിപുലമായി ആഘോഷിക്കാൻ സർക്കാർ മുൻകൈ എടുക്കുകയായിരുന്നു.

എന്നാൽ ഉത്തരവിൽ അമർഷം രേഖപ്പെടുത്തി അടൂർ ഗോപാലകൃഷ്ണൻ രംഗത്തുവന്നു. ചിത്രത്തിന്റെ പേരിൽ ആരിൽ നിന്നും പണം ഈടാക്കരുതെന്നും അങ്ങനെ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലായെന്നും അടൂർ സംഘാടക സമിതിയെ അറിയിച്ചു.

 

Tags: pathanamthittaadoor gopalakrishnanSwayamvaram
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies