ലക്നൗ : ഉത്തർപ്രദേശ് ക്യാബിനറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. സ്വകാര്യ എംഎസ്എംഇ പാർക്ക് പോളിസിയുൾപ്പടെ നിരവധി പദ്ധതികൾക്ക് യോഗത്തിലൂടെ അനുമതി നൽകും. ധാന്യ വിതരണത്തിനായുള്ള കരാറുകളെ സംബന്ധിച്ചുള്ള നിർണ്ണായക തീരുമാനങ്ങളുൾപ്പടെ യോഗത്തിൽ കൈക്കൊള്ളും.
തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലേക്കായി കാബിനറ്റ് യോഗത്തിന് ശേഷം ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ച് ചേർത്തിട്ടുണ്ട്. പാർട്ടി എംപിമാരുടേയും എംഎൽഎമാരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷമായിരിക്കും വിവിധ പദ്ധതികൾ രൂപീകരിക്കുക.
Comments