ജന്മനാ ഇന്ത്യാവിരുദ്ധരായ കമ്യൂണിസ്റ്റുകളും ജിഹാദികളുമാണ് രാഹുലിന്റെ കൂട്ട്; നീചശക്തികൾക്ക് ഇന്ത്യൻ ജനത നൽകാൻ പോകുന്നത് കനത്ത ശിക്ഷയായിരിക്കും: കെ.സുരേന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജന്മനാ ഇന്ത്യാവിരുദ്ധരായ കമ്യൂണിസ്റ്റുകളും ജിഹാദികളുമാണ് രാഹുലിന്റെ കൂട്ട്; നീചശക്തികൾക്ക് ഇന്ത്യൻ ജനത നൽകാൻ പോകുന്നത് കനത്ത ശിക്ഷയായിരിക്കും: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2023, 02:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയെയും വയനാട് എംപി രാഹുൽ ​ഗാന്ധിയെയും വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നവരെയെല്ലാം ഒരുമിപ്പിക്കുക എന്നതാണ് രാഹുൽ ​ഗാന്ധിയുടെ ലക്ഷ്യം. രാജ്യത്തെ എല്ലാ സംവിധാനത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തി ​ഗാന്ധി കുടുംബത്തെ വെള്ളപൂശാനും നൂറ്റാണ്ടുകളായി ഇന്ത്യക്കാരെ അടിമകളാക്കിയ ബ്രിട്ടനടക്കമുള്ളവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ് രാഹുൽ ​ഗാന്ധി ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ ആഞ്ഞടിച്ചു.

‘രാഹുലും സംഘവും ഉദ്ദേശിക്കുന്നത് വ്യക്തം. ഈ നാടിനെതിരെ ചിന്തിക്കുന്നവരേയും പ്രവർത്തിക്കുന്നവരെയുമെല്ലാം ഒരുമിപ്പിക്കുക. അതാണ് യഥാർത്ഥ ജോഡോ. ചൈന, പാകിസ്താൻ തുടങ്ങിയ പരമ്പരാഗത വൈരികളോടൊപ്പം നൂറ്റാണ്ടുകൾ നമ്മെ അടിമകളാക്കിയ ബ്രിട്ടൻ പിന്നെ ലോകപോലീസായ അമേരിക്ക എന്നീ ഇന്ത്യാവിരുദ്ധരായ എല്ലാ നീചശക്തികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന അച്ചുതണ്ടായി കോൺഗ്രസ്സ് മാറുകയാണ്. ദേശീയ ഐക്യം തകർക്കാൻ ആവുന്നത്ര പരിശ്രമിച്ചു’.

‘സുപ്രീംകോടതി, തിരഞ്ഞെടുപ്പു കമ്മീഷൻ, നീതി ആയോഗ് തുടങ്ങി എല്ലാത്തിനേയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുക. പിന്നെ, അന്വേഷണ ഏജൻസികളെ ദുർബലപ്പെടുത്തി സ്വന്തം കുടുംബത്തിന്റെ അഴിമതികളെ വെള്ള പൂശുക തുടങ്ങി വിവിധോദ്യേശപദ്ധതികളാണ് കോൺഗ്രസ്സിനുള്ളത്. ബിബിസി, ഹിൻഡെൻഡ്ബർഗ് മുതലായവരെല്ലാം ഇപ്പോൾ വാഴ്‌ത്തപ്പെട്ടവരാകുന്നതിന് പിന്നിലുള്ള ചേതോവികാരവും മറ്റൊന്നല്ല. ജന്മനാ ഇന്ത്യാവിരുദ്ധരായ കമ്യൂണിസ്റ്റുകളും ജിഹാദികളുമാണ് രാഹുലിന്റെ സ്വാഭാവിക സഖ്യകക്ഷികൾ. ഒരു കാര്യം ഉറപ്പ് ഈ നീചശക്തികൾക്ക് 2024-ലെ പൊതുതിരഞ്ഞെടുപ്പോടുകൂടി ഇന്ത്യൻ ജനത നൽകാൻ പോകുന്നത് കനത്ത ശിക്ഷയായിരിക്കും’ എന്ന് സുരേന്ദ്രൻ പറഞ്ഞു.

Tags: CongressBJPRahul GandhiK SurendranBharat Jodo Yathra
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies