ആലപ്പുഴ: സബ് ഇൻസ്പെക്ടറുടെ വീടിന് സമീപം ഇരുപത്തിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് ആണ് മരിച്ചത്. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ ചേപ്പാട് കന്നിമേൽ സാരംഗിയിൽ വീടിനോട് ചേർന്നാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്.
സുരേഷിന്റെ മകളുടെ സുഹൃത്താണ് മരിച്ച സൂരജ്. ഇന്നലെ രാത്രിയിൽ സൂരജ് മകളെ കാണാൻ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായതായാണ് ലഭിക്കുന്ന സൂചന. ഈ സമയം വീട്ടിൽ സബ് ഇൻസ്പെക്ടർ ഉണ്ടായിരുന്നില്ല. ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments