മെൽബൺ: ഓസ്ട്രേലിയയിൽ ഖാലിസ്ഥാൻ ഭീകരരരുടെ അതിക്രമം തുടരുന്നു. മെൽബണിലെ ക്ഷേത്രങ്ങളിലെ ചുമരുകളിൽ ഇന്ത്യാവിരുദ്ധ എഴുത്തുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറ സംഭവ സ്ഥലം സന്ദർശിച്ചു.
മെൽബണിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിലും ഇസ്കോൺ കൃഷ്ണ ക്ഷേത്രത്തിലുമാണ് വോറ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഖാലിസ്ഥാൻ ഭീകരർ ഇവിടെ അതിക്രമം നടത്തിയിരുന്നു. തുടർന്നാണ് ഹൈക്കമ്മീഷണറുടെ സന്ദർശനം. ക്ഷേത്ര ദർശനത്തിന് ശേഷം വിക്ടോറിയ പ്രവിശ്യയുടെ പ്രധാനമന്ത്രി ഡാനിയേൽ ആൻഡ്രൂസുമായി വോറ കൂടികാഴ്ച നടത്തി.
Comments