തിരുവനന്തപുരം: മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,250 രൂപയും പവന് 42,000 രൂപയുമായി.
കഴിഞ്ഞ മൂന്ന് ദിവസമായി ഒരു പവൻ സ്വർണത്തിന് 42,120 രൂപയും ഗ്രാമിന് 5,265 രൂപയുമായി തുടരുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില ശനിയാഴ്ച വർദ്ധിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഉയർന്ന നിരക്കിലും സ്വർണവില എത്തിയിരുന്നു. ജനുവരി 26-നാണ് സ്വർണവില സർവകാല റെക്കോഡിലേക്ക് എത്തിയത്.
Comments