ഇന്ത്യയ്ക്ക് അവരുടേതായ നിലപാടുണ്ട്, അത് തീരുമാനിക്കേണ്ടത് ഞാൻ അല്ല'; യുഎൻ പൊതുസഭ അദ്ധ്യക്ഷൻ സിസബ കൊറോസി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയ്‌ക്ക് അവരുടേതായ നിലപാടുണ്ട്, അത് തീരുമാനിക്കേണ്ടത് ഞാൻ അല്ല’; യുഎൻ പൊതുസഭ അദ്ധ്യക്ഷൻ സിസബ കൊറോസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2023, 03:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ എന്ത് പങ്ക് വഹിക്കുകയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ തനിക്ക് കഴിയില്ലെന്ന് യുഎൻ പൊതുസഭ അദ്ധ്യക്ഷൻ സിസബ കൊറോസി. തികച്ചും നയതന്ത്രപരമായ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്നതെന്നും കൊറോസി പറഞ്ഞു. സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എന്താണ് എന്നുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യ നടത്തുന്ന പദ്ധതികൾ ലോകത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും ഈ വർഷം ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പദ്ധതികൾ ലോകത്തിനും മൂന്നാം ലോക രാഷ്‌ട്രങ്ങൾക്കും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് കൊറോസി പറഞ്ഞു. ജി-20 അദ്ധ്യക്ഷത വഹിക്കുന്ന ഇന്ത്യയുടെ അഭിമാന നിമിഷത്തെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സെക്യൂരിറ്റി കൗൺസിൽ ഉൾപ്പടെയുള്ള യുഎൻ സംവിധാനങ്ങളിൽ പരിഷ്‌കരണം നടത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രിയും കൊറോസിയും തമ്മിൽ ചർച്ച നടത്തി. ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വമെന്ന ആവശ്യത്തെ മതിയായ രീതിയിൽ പിന്തുണക്കാത്ത രാജ്യങ്ങളെ കൊറോസി വിമർശിച്ചിരുന്നു. ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ നിലപാടിനെയാണ് അദ്ദേഹം വിമർശിച്ചത്.

വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗോള വെല്ലുവിളികൾ, യുഎൻ പുനഃസംഘടന, ജി-20 അദ്ധ്യക്ഷ പദവി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. വികസന പ്രവർത്തനങ്ങളിലെ പുരോഗതിയിലും വിവിധ മേഖലയിലെ പരിഷ്‌കരണ ഇന്ത്യയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നുള്ള ഉറപ്പും ജയ്ശങ്കർ നൽകി.

ജനറൽ അസംബ്ലിയുടെ 77-മത് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമാണ് കൊറോസി ഇന്ത്യ സന്ദർശിക്കുന്നതിനെത്തിയത്. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ കൊറോസി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: Russiag-20UKRAIN
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies