കേരളത്തിൽ നിന്ന് എന്തിനാണ് വിദ്യാഭ്യാസത്തിനായി കുട്ടികൾ വിദേശത്ത് പോകുന്നത്?; തീറ്റിപ്പോറ്റി കാനഡയിലേക്ക് അയച്ചാൽ കേരളത്തിൽ പിന്നെ കുട്ടികളുണ്ടോ!: എ.വിജയരാഘവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ നിന്ന് എന്തിനാണ് വിദ്യാഭ്യാസത്തിനായി കുട്ടികൾ വിദേശത്ത് പോകുന്നത്?; തീറ്റിപ്പോറ്റി കാനഡയിലേക്ക് അയച്ചാൽ കേരളത്തിൽ പിന്നെ കുട്ടികളുണ്ടോ!: എ.വിജയരാഘവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 09:04 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരളത്തിൽ നിന്ന് കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി എന്തിനാണ് വിദേശത്ത് പോകുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ഇത്രയേറെ കുട്ടികൾ വിദേശത്ത് പോകുന്നതിനെപ്പറ്റി ഓരോത്തരും ചിന്തിക്കണം. വിദേശത്ത് പോയാൽ എന്താണ് മെച്ചമെന്നും സിപിഎം നേതാവ് ചോദിച്ചു. കുസാറ്റിൽ കൊച്ചി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.വിജയരാഘവൻ.

‘കേരളത്തിൽ നിന്ന് ഇത്രയേറെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി എന്തിന് വിദേശത്ത് പോകുന്നു? ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ്. അവിടെയെന്താണ് ഇത്ര മെച്ചം. അവർ സാമ്പത്തിക തകർച്ചയിലാണ്. അവിടെ കുട്ടികളെ കിട്ടുന്നില്ല. മികച്ച അക്കാദമിക് നിലവാരവും സൗകര്യങ്ങളുമില്ലാത്ത അവിടേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യാൻ നമ്മുടെ നാട്ടിൽ ആളുകളുണ്ട്. മകനെ കാനഡയിലേക്ക് അയച്ചെന്ന് ഒരു അച്ഛനും അമ്മയും അഭിമാനത്തോടെ പറയുന്നതു കേട്ടു. കുട്ടിയെ തീറ്റിപ്പോറ്റി വളർത്തി വിദ്യാഭ്യാസവും നൽകി കാനഡയിലേയ്‌ക്ക് അയച്ചാൽ ഇവിടെ കുട്ടിയുണ്ടാകുമോ?. മരിക്കുന്നവരെ ഇവിടെ കുട്ടിയുണ്ടാകില്ല’.

‘വിദേശത്ത് എന്താണ് കുട്ടികൾ ചെയ്യുന്നത്? അവിടുത്തെ കാന്റീനിൽ രാവിലത്തെ എല്ലാ ചെമ്പും കഴുകി വച്ചിട്ടുവേണം കുട്ടിക്ക് കോളജിൽ പോകാൻ. അവിടുത്തെ ആളുകൾ ചെയ്യാത്ത അപകടകരമായ ജോലികൾ ചെയ്യാനുള്ള നിർബന്ധപത്രത്തിൽ ഒപ്പിട്ടുനൽകിയാണ് ഉന്നതവിദ്യാഭ്യാസമെന്ന നിലയ്‌ക്ക് കയറ്റിവിടുന്നത്. അല്ലാതെ കേംബ്രിജ് സർവകലാശാല വെട്ടിപ്പിടിക്കാനല്ല. ആൽബർട്ട് ഐൻസ്റ്റീൻ പഠിപ്പിച്ച കോളജിൽ നിന്നു നവീന വിജ്ഞാനത്തിൽ ബിരുദം നേടാനുമല്ല. വീടു വിട്ടു പോവുകയാണ്. അപകടകരമായ പരിണാമമാണ് സംഭവിക്കുന്നത്’ എന്ന് വിജയരാഘവൻ പറഞ്ഞു.

 

Tags: CPMA Vijayaraghavan
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies