സാനിറ്ററി പാഡിനുള്ളിലെ പഞ്ഞി ടോയ്‌ലെറ്റിൽ ഇടരുത്; തലമുടിയും ടിഷ്യൂ പേപ്പറും പ്രശ്നക്കാരൻ തന്നെ; ടോയ്‌ലെറ്റിൽ നിക്ഷേപിക്കരുതാത്ത സാധനങ്ങൾ ഇവയെല്ലാം..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാനിറ്ററി പാഡിനുള്ളിലെ പഞ്ഞി ടോയ്‌ലെറ്റിൽ ഇടരുത്; തലമുടിയും ടിഷ്യൂ പേപ്പറും പ്രശ്നക്കാരൻ തന്നെ; ടോയ്‌ലെറ്റിൽ നിക്ഷേപിക്കരുതാത്ത സാധനങ്ങൾ ഇവയെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 10:06 pm IST
FacebookTwitterWhatsAppTelegram

കക്കൂസിന്റെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിലും ചവറുകൾ നിക്ഷേപിക്കാനുള്ള ഒരിടം കൂടിയായി ടോയ്‌ലെറ്റിനെ പലരും കണക്കാക്കാറുണ്ട്. എന്നാലിത് പിൽക്കാലത്ത് സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പിൽ ബ്ലോക്ക് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായേക്കാം. ടോയ്‌ലെറ്റിന്റെ പ്രവർത്തനം തടസം കൂടാതെ മുന്നോട്ട് പോകണമെങ്കിൽ അവയിലിടുന്ന സാധനങ്ങളെക്കുറിച്ചും ജാഗ്രത പുലർത്തേണ്ടതുണ്ട്. കക്കൂസിൽ നിക്ഷേപിച്ച് ഫ്‌ളഷ് ചെയ്ത് കളഞ്ഞാൽ എല്ലാം ശരിയായി എന്നുകരുതുന്നവർ ഇതൊന്നു ശ്രദ്ധിക്കൂ..

കക്കൂസിൽ നിക്ഷേപിക്കാൻ പാടില്ലാത്ത സാധനങ്ങൾ:

ബേബി വൈപ്‌സ്: ഫ്‌ളഷ് ചെയ്താൽ പോകുമെങ്കിലും ബേബി വൈപ്‌സ് ഒരിക്കലും ടോയ്‌ലെറ്റിൽ ഇടരുത്. ഇത് പിന്നീട് പ്ലംബിംഗ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം..

കോട്ടൺ പാഡുകളും മറ്റ് കോട്ടൺ ഉത്പന്നങ്ങളും: കോട്ടൺ ഉത്പന്നങ്ങൾ കക്കൂസിൽ ഇട്ടാൽ ഫ്‌ളഷ് ചെയ്ത് പോകുമെങ്കിലും ഇവ പൈപ്പിനുള്ളിൽ ഒന്നിച്ച് കൂടിയിരുന്ന് തടസം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്.

സാനിറ്ററി പാഡുകൾ, ടാംപോണുകൾ: പലരും സാനിറ്ററി പാഡുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ അവ നേരിട്ട് കക്കൂസിൽ നിക്ഷേപിച്ച് ഫ്‌ളഷ് ചെയ്യാറുണ്ട്. എന്നാൽ ഇത് വളരെ പെട്ടെന്ന് ബ്ലോക്ക് ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതിനാൽ പാഡുകൾ കീറി അവയ്‌ക്കുള്ളിലെ പഞ്ഞി മാത്രമെടുത്ത് നിക്ഷേപിക്കുകയാണ് പതിവ്. എന്നാൽ പാഡിനുള്ളിലെ പഞ്ഞിയും ടോയ്‌ലെറ്റിൽ നിക്ഷേപിക്കരുതെന്നതാണ് യാഥാർത്ഥ്യം. ഇവ ഫ്‌ളഷ് ചെയ്താൽ പോകുമെങ്കിലും പിന്നീട് പ്രശ്‌നം സൃഷ്ടിച്ചേക്കും. പാഡിനുള്ളിലെ പഞ്ഞി വെള്ളത്തെ ആഗിരണം ചെയ്യുമെന്നതിനാൽ ഇവ കുമിഞ്ഞുകൂടി കിടന്ന് സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പിനിടയിൽ തടസമുണ്ടാക്കിയേക്കാം. അതിനാൽ ടോയ്‌ലെറ്റിൽ ഒരിക്കലും പാഡിനുള്ളിലെ പഞ്ഞി നിക്ഷേപിക്കാതിരിക്കുക. ഇവ മാറ്റിവച്ച് ഈർപ്പം പോയതിന് ശേഷം കത്തിച്ചുകളയാൻ ശ്രമിക്കുക.

ഗർഭനിരോധന ഉറകൾ: ഇത്തരം വസ്തുക്കളും ടോയ്‌ലെറ്റിൽ നിക്ഷേപിക്കുന്നതിന് അനുയോജ്യമായതല്ല. ഇവ ടാങ്കിലോ പൈപ്പിലോ പിന്നീട് ബ്ലോക്ക് ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ഡെന്റൽ ഫ്‌ളോസ്: വെറുമൊരു നൂലായ ഡെന്റൽ ഫ്‌ളോസ് കക്കൂസിൽ നിക്ഷേപിച്ചാൽ എന്ത് പ്രശ്‌നം സംഭവിക്കാനാണെന്ന് കരുതുന്നവരാണ് മിക്കയാളുകളും. എന്നാൽ ഇവയൊരിക്കലും ടോയ്‌ലെറ്റിൽ ഉപേക്ഷിച്ച് ഫ്‌ളഷ് ചെയ്യരുത്. നൂലുകൾ കൂട്ടിപ്പിണഞ്ഞ് വലയുടെ രൂപത്തിലാവുകയും ഇത് പിന്നീട് ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്‌തേക്കാം. സമാനമായ പ്രശ്‌നം തന്നെയാണ് തലമുടി കക്കൂസിൽ നിക്ഷേപിച്ചാലും സംഭവിക്കുന്നത്.

ടിഷ്യൂ പേപ്പർ: ടോയ്‌ലെറ്റ് പേപ്പറിന് സമാനമാണെങ്കിലും ടിഷ്യൂ പേപ്പർ കക്കൂസിലിടാൻ പാടില്ല. ഇവ ചവറ്റുകുട്ടയിൽ മാത്രമേ നിക്ഷേപിക്കാവൂ..

മരുന്നുകൾ: ബാക്കി വന്ന മരുന്നുകൾ, ടാബ്‌ലെറ്റുകൾ, ഗുളികകൾ എന്നിവയും ടോയ്‌ലെറ്റിലിടരുത്. ഇത് ചില പാരിസ്ഥിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.

ഇവ കൂടാതെ സിഗരറ്റ് കുറ്റികൾ, ച്യൂയിംങ് ഗം, ചത്ത വളർത്തുമീനുകൾ, ഭക്ഷണ അവിശിഷ്ടങ്ങൾ, ബ്ലീച്ചിംഗ് പൗഡർ എന്നിവയും ടോയ്‌ലെറ്റിൽ ഇടരുത്.

 

Tags: toilet
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies