ലക്നൗ: കേന്ദ്ര ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് പ്രധാനമന്ത്രിക്കും ധനമന്ത്രി നിർമലാ സീതാരാമനും ആശംസകൾ അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്യത്തിന്റെ അമൃത കാലഘട്ടത്തിൽ വികസിത ഭാരതം എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ജനപ്രിയ ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യോഗിയുടെ പ്രതികരണം.
ഗ്രാമീണർ, പാവപ്പെട്ടവർ, യുവാക്കൾ, കർഷകർ രാജ്യത്തെ എല്ലാവിധം ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് യോഗി പറഞ്ഞു. ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയാക്കി വളർത്തുന്നതിലേക്കുള്ള നാഴിക കല്ലാകും ബജറ്റെന്നും യോഗി വ്യക്തമാക്കി. പുതിയ ഭാരതത്തിന്റെ അഭിവൃദ്ധിയുടെ ഉദാഹരണവും 130 കോടി ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ളതാണെന്നും യോഗി കൂട്ടിച്ചേർത്തു.
Comments