ലാലേട്ടനോടൊപ്പം ആടിപ്പാടി നടന്ന മണി; പ്രാരാബ്ധങ്ങൾ ഈ നടനെ കൂലിപ്പണിക്കാരനാക്കി;  പ്രിവിലേജുകൾ വലിയൊരു പ്രശ്നമാണ്; മലയാള സിനിമയിൽ മറ്റൊരു മണി കൂടി വരേണ്ടതുണ്ട്: പി ശ്യാംരാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാലേട്ടനോടൊപ്പം ആടിപ്പാടി നടന്ന മണി; പ്രാരാബ്ധങ്ങൾ ഈ നടനെ കൂലിപ്പണിക്കാരനാക്കി;  പ്രിവിലേജുകൾ വലിയൊരു പ്രശ്നമാണ്; മലയാള സിനിമയിൽ മറ്റൊരു മണി കൂടി വരേണ്ടതുണ്ട്: പി ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 09:01 am IST
FacebookTwitterWhatsAppTelegram

കൽപ്പറ്റ: മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുകയും മലയാളികളുടെ ഹൃദയം കീഴടക്കുകയും ചെയ്ത നടനാണ് വയനാട്ടിലെ വനവാസി സമൂഹത്തിൽ നിന്നുള്ള മണി. ഇപ്പോഴിതാ, ബി​ഗ് സ്ക്രീനിൽ നിന്നും ഈ നടൻ അകന്നുപോയി കൊണ്ടിരിക്കുകയാണ്. അസാമാന്യ കഴിവുള്ള മണിയെന്ന പ്രതിഭ തിരികെ മലയാള സിനിമയിലേയ്‌ക്ക് വരണമെന്ന് പറയുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. മണിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ചിത്രം പങ്കുവെച്ചു കൊണ്ട് നടന്റെ ജീവിതം ശ്യാംരാജ് വിവരിച്ചിരിക്കുന്നത്.

‘ഞാനും നിന്നെപ്പോലൊരു പുൽച്ചാടി. ആക്ടർ മണിയോടൊപ്പം. ഫോട്ടോഗ്രാഫർ സിനിമയിൽ ലാലേട്ടനോടൊപ്പം ആടിപ്പാടി നടന്ന മണിയെന്ന വയനാടൻ ആദിവാസി ബാലനെ പ്രേക്ഷകർ മറക്കാനിടയില്ല. ആദ്യ സിനിമയിൽ തന്നെ മികച്ച ബാല താരത്തിനുള്ള അവാർഡും ലഭിച്ചു. കാലം കടന്നു. കബനീ നദിയിലൂടെ വെള്ളം ഒരുപാടൊഴുകി. മണി യുവാവായി, വിവാഹിതനായി, നാല് കുട്ടികളുടെ പിതാവുമായി. സിനിമയിൽ നിലനിൽക്കാൻ കഴിവ് മാത്രം പോരല്ലോ? സ്വയം പ്രൊമോട്ട് ചെയ്യാനറിയാത്ത, വ്ലോഗർമാരെക്കൊണ്ട് വീഡിയോ ചെയ്യിക്കാനറിയാത്ത, ലക്ഷങ്ങൾ കൊടുത്ത് ഓൺലൈൻ മീഡിയകളിൽ പബ്ലിസിറ്റി നൽകാൻ സാധിക്കാത്ത മണി പതിയെ സിനിമയിൽ നിന്നുമകന്നു. പ്രാരാബ്ധങ്ങൾ ആ നടനെ കൂലിപ്പണിക്കാരനാക്കി മാറ്റി. ഇടവേളകളിൽ അടയ്‌ക്ക പറിയ്‌ക്കാനും, കാപ്പിക്കുരു പറിയ്‌ക്കുവാനും പോയി’.

‘ദീർഘകാലത്തെ ഇടവേളയ്‌ക്ക് ശേഷം ഉടലാഴം എന്ന സിനിമയിലും ചില വെബ് സീരീസുകളിലും വേഷം ലഭിച്ചു. ലഭിച്ച വേഷങ്ങൾ മനോഹരമാക്കിയെങ്കിലും മണി ഇനിയും ശ്രദ്ധിയ്‌ക്കപ്പെടേണ്ടതുണ്ട്. പ്രിവിലേജുകൾ വലിയൊരു പ്രശ്നമാണ്. പ്രിവിലേജുകളില്ലെങ്കിലും മണിയ്‌ക്ക് അസാമാന്യ കഴിവുണ്ട്. ഈയൊരു ചുറ്റുപാടിൽ നിന്നും മോഹൻലാൽ എന്ന മഹാനടനോടൊപ്പം അഭിനയിക്കുവാനും, സംസ്ഥാന അവാർഡ് നേടുവാനുമുള്ള പ്രാപ്തിയുണ്ടെങ്കിൽ മണിയിൽ പ്രതിഭയുണ്ട്, അതിനുമപ്പുറം അവനിൽ ഒരു പോരാളിയുണ്ട്. ആ പോരാളിയ്‌ക്ക് നിങ്ങളുടെ, നമ്മുടെ പിന്തുണയുടെ ആവശ്യമുണ്ട്. മലയാള സിനിമയിൽ മറ്റൊരു മണി കൂടി വരേണ്ടതുമുണ്ട്. ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും മണിയെ പിന്തുണയ്‌ക്കേണ്ടതുണ്ട്’ എന്നാണ് ശ്യാം രാജ് ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Tags: P Shyam Rajphotographer malayalam movieMaster Mani
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies