തിരുവനന്തപുരം: പണം വാങ്ങി ഹെല്‍ത് കാര്‍ഡ് നല്കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സര്ജന് ഡോ വി അമിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ആര്‍എംഒയുടെ ചുമതല വഹിക്കുന്ന ഡോക്ടറെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഉള്‍പ്പെടെ പരിശോധനയില്ലാതെ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുനല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒമ്പതോളം പരിശോധനകള്‍ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിശേഷം ഡോക്ടര്‍ ഒപ്പിട്ടുനല്‍കിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് കിട്ടുക. ഈ സര്‍ട്ടിഫിക്കറ്റാണ് പരിശോധനകൂടാതെ പണം വാങ്ങി ഡോക്ടര്‍മാര്‍ ഒപ്പിട്ടുനല്കുന്നത്.
300 രൂപയാണ് ഇയാള്‍ ഹെല്‍ത്ത് കാര്‍ഡിനായി ആവശ്യക്കാരില്‍ നിന്നും കൈപ്പറ്റിയിരുന്നത്. യാതൊരു പരിശോധനയും കൂടാതെയാണ് ഇത്തരത്തില്‍ ഡോക്ടര്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയിരുന്നത്. ആശുപത്രിയിലെ പല ജീവനക്കാരും ഇതിന് കൂട്ടുനിന്നിരുന്നു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍മാര്‍ യാതൊരു പരിശോധനയും നടത്താതെ പണം വാങ്ങി ഒപ്പിട്ടുനല്‍കുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍
Comments