തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിന്റെയും തെറ്റായ നയങ്ങളുടെയും ഫലം; ഒരു രാജ്യം എങ്ങനെയാകാൻ പാടില്ല എന്നതിന് പാകിസ്താൻ ഒരു പാഠം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നതിന്റെയും തെറ്റായ നയങ്ങളുടെയും ഫലം; ഒരു രാജ്യം എങ്ങനെയാകാൻ പാടില്ല എന്നതിന് പാകിസ്താൻ ഒരു പാഠം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2023, 08:22 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: തീവ്രാവാദത്തെ വളർത്തുന്ന, ഭരണകൂടം നേരിട്ട് ഭീകരവാദത്തിന് പിന്തുണ നൽകുന്ന, വളർച്ചയും വികസന തന്ത്രവുമില്ലാത്ത, തങ്ങളുടെ സാധാരണക്കാരായ പൗരന്മാരുടെ ക്ഷേമത്തെ പാടേ അവഗണിക്കുന്ന രാഷ്‌ട്രങ്ങൾ ഒടുവിൽ എങ്ങനെ തകരുന്നു എന്നതിന്റെ പാഠപുസ്തകമായി മാറിയിരിക്കുകയാണ് പാകിസ്താൻ. ദശാബ്ദങ്ങളായി തുടരുന്ന തെറ്റായ നയങ്ങളുടെ പരിസമാപ്തിയാണ് പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി.

സ്വയം യുദ്ധം ചെയ്യുന്ന ഒരു നാടായി പാകിസ്താൻ മാറിയിരിക്കുന്നു. മതത്തിന്റെ പേരിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനപ്പുറം ദീർഘകാല സാമ്പത്തിക വളർച്ചയിൽ പാകിസ്താൻ എന്ന രാജ്യം ഒരിക്കലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. പകരം, ഇന്ത്യ അടക്കമുള്ള അയൽ രാജ്യങ്ങളെ ഏതെല്ലാം തരത്തിൽ ഉപദ്രവിക്കാം എന്നതായിരുന്ന പാകിസ്താന്റെ ചിന്ത. ഇതാണ് പാകിസ്താന്റെ തകർച്ചയ്‌ക്ക് കാരണമെന്ന് ഏഷ്യൻ ലൈറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പാപ്പരത്തം ആസന്നമായ സാഹചര്യത്തിൽ, IMF-ൽ നിന്ന് 7 ബില്യൺ ഡോളർ ബെയ്‌ലൗട്ട് പാക്കേജ് പാകിസ്താൻ തേടുകയാണ്. രാജ്യത്തിന്റെ തകർച്ച തടയാൻ എന്തെങ്കിലും ചെയ്യുക, അല്ലെങ്കിൽ മരിക്കുക എന്ന സാഹചര്യത്തിലൂടെയാണ് പാകിസ്താൻ കടന്നു പോകുന്നത്. ഐഎംഎഫ് പ്രതിനിധി സംഘം പാകിസ്താൻ സന്ദർശിക്കുമ്പോൾ, രാജ്യത്തിന് മുന്നിലുള്ളത് ദുഷ്‌കരമായ സമയമാണ്. ഈ വായ്പ സുരക്ഷിതമാക്കാൻ സബ്‌സിഡികൾ വൻതോതിൽ വെട്ടിക്കുറയ്‌ക്കുക, വിപണി പരിഷ്‌കരണങ്ങൾ കൊണ്ടുവരിക തുടങ്ങിയ ജനവിരുദ്ധമായ ചിലവുചുരുക്കൽ നടപടികൾ പാകിസ്താൻ ഏറ്റെടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. കടം താങ്ങാനുള്ള രാജ്യത്തിന്റെ ശക്തി മങ്ങലിലാണ്.

2023-ൽ പാകിസ്താന്റെ കടബാധ്യത 15.5 ബില്യൺ ഡോളറാണ്. ഈ വർഷം രാജ്യത്തിന്റെ വരുമാനത്തിന്റെ പകുതിയോളം പലിശ അടയ്‌ക്കേണ്ടി വരുന്നത് പാകിസ്താനു മാത്രമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് 2022 നെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്. ഏഷ്യൻ ലൈറ്റ് റിപ്പോർട്ട് പ്രകാരം, 2017 സാമ്പത്തിക വർഷത്തിലെ 66 ബില്യൺ ഡോളറിൽ നിന്നാണ് ഇന്ന് 100 ബില്യൺ ഡോളറായി ഉർന്നത്. ഈ വലിയ സാമ്പത്തിക തിരിച്ചടി രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുകയും അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് രാജ്യത്തെ അപ്രാപ്തമാക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായുള്ള തെറ്റായ നയങ്ങളുടെയും തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നതിന്റെയും പരിസമാപ്തിയാണ് പാകിസ്താന്റെ തകർച്ച. പാകിസ്താൻ ഒരിക്കലും ദീർഘകാല സാമ്പത്തിക വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല എന്ന് ഇതിലൂടെ വ്യക്തം.

Tags: Pakistaneconomic crisis
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies