ന്യുഡൽഹി: മഹാഖേൽ കായിക മേളയിൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.വീഡിയോ കോൺഫറൻസിംഗ് വഴിയാകും പ്രധാനമന്ത്രി മത്സരാർത്ഥികളെ അഭിസംബോധന ചെയ്യുക.
യുവാക്കളുടെ കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ‘ജയ്പൂർ മഹാഖേൽ’ നടത്തുന്നത്. കബഡി കേന്ദ്രീകരിച്ചാണ് ഈ വർഷത്തെ കായിക മേള നടക്കുക.
ജനുവരി 12-ന് ദേശീയ യുവജനദിനത്തിനോട് അനുബന്ധിച്ചാണ് കായിക മേളയ്ക്ക് ജയ്പൂരിൽ തുടക്കമായത്. സംസ്ഥാനത്തെ ആറായിരത്തിലധികം കായികതാരങ്ങളാണ് മഹാഖേലിൽ പങ്കെടുക്കുന്നത്.
ജയ്പൂർ ലോക്സഭ എംപി രാജ്യവർദ്ധൻ സിംഗിന്റെ നേതൃത്വത്തിലാണ് പ്രതിവർഷവും കായിക മേള സംഘടിപ്പിക്കുന്നത്. യുവാക്കളെ കായിക മേഖലയിലേക്ക് ആകർഷിക്കുകയും തൊഴിലായിതിരഞ്ഞെടുക്കാൻപ്രേരിപ്പിക്കുകയുമാണ് മഹാഖേൽ വഴി ലക്ഷ്യം വെയ്ക്കുന്നത്.
Comments