ആലപ്പുഴ: കായംകുളത്ത് അശ്രദ്ധമായി തൂങ്ങി കിടന്ന കേബിൾ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷയാണ് മരിച്ചത്. രാത്രി പത്തോടെ ഇടശ്ശേരി ജംഗ്ഷന് കിഴക്ക് വശത്തായിരുന്നു അപകടം നടന്നത്.
വിജയൻ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിന് കുറുകെ കിടന്നിരുന്ന കേബിളിൽ കുരുങ്ങി നിയന്ത്രണം വിടുകയായിരുന്നു. പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ റോഡിൽ തെറിച്ച് വീണു. എരുവ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണാണ് അപകടം ഉണ്ടായത്.
സംസ്ഥാനത്ത് അശ്രദ്ധമായി കിടക്കുന്ന കേബിൾ കുരുങ്ങിയുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാവുകാണ്. കഴിഞ്ഞ മാസം മാത്രം
നിരവധി ബൈക്ക് യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കൊച്ചിൽ മാത്രം മൂന്ന് അപകടമാണ് ഉണ്ടായത്. തൂങ്ങി കിടക്കുന്ന കേബിൾ നീക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടും പാലിക്കപ്പെട്ടില്ല.
Comments