പോര് തുടരുന്നു; ഗണേഷ് കുമാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'വാർത്ത വരുത്തുന്ന രീതിയിൽ അല്ല കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോര് തുടരുന്നു; ഗണേഷ് കുമാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ‘വാർത്ത വരുത്തുന്ന രീതിയിൽ അല്ല കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2023, 06:48 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിന്റെ വിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നയപരമായ എല്ലാ കാര്യങ്ങളും എൽ.ഡി.എഫിൽ ചർച്ച ചെയ്യാറുണ്ടെന്നും വാർത്ത സൃഷ്ടിക്കുന്ന രീതിയിൽ അല്ല കാര്യങ്ങൾ പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനാപുരത്ത് വികസനമില്ലെന്ന് എങ്ങനെയാണ് വാർത്തവരുന്നതെന്നും മണ്ഡലത്തിനായി സർക്കാർ പണം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിലായിരുന്നു ഗണേഷ് കുമാറിനുള്ള മറുപടി.

ഇന്നലെ നടന്ന യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുത്തിരുന്നില്ല. സർക്കാറിനെതിരെ ഗണേഷ് തുറന്നടിച്ച യോഗത്തിൽ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നില്ല. ഗണേഷിന്റെ വിമർശനവും മുഖ്യമന്ത്രിയുടെ മറുപടിയും മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എൽഡിഎഫിലെ ധാരണ അനുസരിച്ച് ഈ വരുന്ന നവംബറിൽ മന്ത്രിയാകാനിരിക്കെയാണ് മുന്നണിക്കും സർക്കാരിനുമെതിരെ ഗണേഷ് കുമാർ രംഗത്തുവന്നിരിക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും വാർത്താ സമ്മേളനത്തിൽ ഗണേഷ് കുമാർ വിമർശിച്ചിരുന്നു. വികസന രേഖ എഴുതി എകെജി സെന്ററിൽ ഏൽപ്പിച്ചിരുന്നെന്നും പക്ഷേ കാര്യമായ ചർച്ച നടന്നില്ലെന്നും മന്ത്രി കസേര കിട്ടുമെന്ന് കരുതി ഒന്നും മിണ്ടാതിരിക്കാൻ സാധിക്കില്ലായെന്നും ഗണേഷ് കുമാർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചിരുന്നു. സാമ്പത്തിക സ്ഥിതി വ്യക്തമാക്കിയുള്ള ധവള പത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ കെ.ബി. ഗണേഷ് കുമാർ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഘടകകക്ഷി നേതാവെന്ന നിലയിൽ മുന്നണി യോഗത്തിൽ പറയേണ്ട കാര്യങ്ങൾ പറയുമെന്നും അതാണ് എംഎൽഎയുടെ ദൗത്യമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചും ഗണേഷ് കുമാർ രംഗത്തുവന്നിരുന്നു. ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചെന്നുമായിരുന്നു പരാമർശം. നിയമസഭ പുസ്തക മേളയിൽ നടത്തിയ സെമിനാറിൽ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ഗണേഷിന്റെ ഇത്തരത്തിലുള്ള വിമർശനം.

Tags: CPIMKerala congressKB Ganesh Kumar
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies