കണ്ണൂർ: ആറളത്ത് കമ്യൂണിസ്റ്റ് ഭീകര സംഘമെത്തി. അഞ്ച് പുരുഷൻമാരും സ്ത്രീയുമടങ്ങുന്ന സംഘമാണ് വനവാസി മേഖലയിലെത്തിയത്. എല്ലാവരുടെയും പക്കൽ ആയുധങ്ങളും മറ്റും ഉണ്ടായിരുന്നതായും വനവാസികൾ പറഞ്ഞു.
കമ്യൂണിസ്റ്റ് ഭീകര സംഘം കോളനികളിലെത്തി ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് മടങ്ങിയതായാണ് വിവരം. സംഘം കൊട്ടിയൂർ വനത്തിൽ കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ നടത്തുകയാണ്.
Comments