ബെംഗളൂരു: ഇ-20 സ്കോഡ കുഷാക്കും ഫോക്സ്വാഗൺ ടൈഗണും പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ഊർജ്ജ മേഖലയിൽ നിക്ഷേപിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഇന്ത്യയാണെന്ന ആഹ്വാനവുമായി ‘ഇന്ത്യൻ ഊർജ്ജ വാരാചരണ’ത്തിന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. എഥനോൾ കലർത്തിയ പ്രകൃതി സൗഹൃദ പെട്രോൾ (ഇ20 ഇന്ധനം) പുറത്തിറക്കിയ പ്രധാനമന്ത്രി ഗ്രീൻ മൊബിലിറ്റി വാഹന റാലിയും ഫ്ളാഗ് ഓഫ് ചെയ്തു. ഇതിനൊപ്പം തന്നെയാണ് ഇ-20 സ്കോഡ കുഷാക്കും ഫോക്സ്വാഗൺ ടൈഗണും പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്.
സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇ-20 ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള വാഹന റാലിയിൽ പങ്കെടുത്തു. ഇന്ത്യയിലെ മൊബിലിറ്റി രംഗത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകത കണക്കിലെടുത്ത്, കുഷാക്കിനെയും ടൈഗൺ ഇ20യെയും അനുരൂപമാക്കാൻ പ്രവർത്തിച്ചു. കേന്ദ്രസർക്കാരിന്റെ നെറ്റ് സീറോ മിഷന്റെ ആത്യന്തിക ലക്ഷ്യം ഓട്ടോമോട്ടീവ് മേഖലയിൽ കുറഞ്ഞ എമിഷൻ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുക എന്നതാണ്.
Comments