ഭുവനേശ്വർ : ഒഡീഷ സന്ദർശിക്കാനൊരുങ്ങി പ്രസിഡന്റ് ദ്രൗപദി മുർമു. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രസിഡന്റ് നടത്തുക. ഫെബ്രുവരി 10-ന് രമാ ദേവി സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ ദ്രൗപദി മുർമു മുഖ്യാതിഥിയാക്കും. പ്രസിഡന്റിനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് സർവകലാശാല വൈസ് ചാൻസലർ അപരിജിത ചൗധരി പറഞ്ഞു.
ഉന്നത വിജയം കരസ്ഥമാക്കിയ 22 വിദ്യാർത്ഥികൾക്ക് ബിരുദ ദാന ചടങ്ങിൽ വച്ച് ദ്രൗപദി മുർമു സ്വർണ്ണ മെഡലുകൾ സമ്മാനിക്കും. കൂടാതെ രണ്ട് വിദ്യാർത്ഥികൾക്ക് പിഎച്ചഡി ബിരുദവും നൽക്കും. സംസ്ഥാനത്തെ നാല് പ്രശസ്ത വനിതകൾക്ക് അവരുടെ ശ്രേഷ്ഠമായ സേവനത്തിന് ഹോണോറിസ് കോസ് അവാർഡുകളും പ്രസിഡന്റ് സമ്മാനിക്കും.
രാഷ്ട്രപതിയായ ശേഷമുള്ള ദ്രൗപദി മുർമുവിന്റെ രണ്ടാം ഒഡീഷ സന്ദർശനമാണിത്. ഫെബ്രുവരി 10-ന് മുർമു ഭുവനേശ്വറിലെത്തും. നേരത്തെ, 2022 നവംബറിൽ ദ്രൗപദി മുർമു ഒഡീഷ സന്ദർശിച്ചിരുന്നു.
Comments