ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി
Saturday, June 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2023, 02:15 pm IST
FacebookTwitterWhatsAppTelegram

ദീർഘ വീക്ഷണമുള്ള ഒരു നേതൃത്വമുണ്ടൈങ്കിൽ മാത്രമേ ഏത് മേഖലയിലും സുസ്ഥിരവും ദ്രുതഗതിയിലുമുളള
വികസനം യാഥാർത്ഥ്യമാകൂ. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഗതാഗത രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിലും ചാലകശക്തിയായി പ്രവർത്തിക്കുന്നത് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ്. ഗതാഗതരംഗം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുമ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രുമുഖർ നിതിൻ ഗഡ്കരിയെ പ്രശംസ കൊണ്ട് മൂടുകയാണ്.

ഗഡ്കരി ട്വീറ്ററിൽ പങ്കുവെച്ച ഡൽഹി- മുംബൈ എക്സ്പ്രസ് വേയുടെ പുതിയ ചിത്രം ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. അതിവേഗം പുരോഗമിക്കുന്ന എക്സ്പ്രസ് വേ നിർമ്മാണത്തിലെ എഞ്ചിനീയറിംഗ് മികവാണ് ചർച്ചകളിൽ നിറയുന്നത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയാണ് ഡൽഹി -മുംബൈ പാത. ഗതാഗത എഞ്ചിനീയറിംഗ് രംഗത്തെ വിസ്മയമായാണ് ഗ്രീൻ എക്സ്പ്രസ് വേ വിലയിരുത്തുന്നത്.

With a 180 km distance reduction (1424 km to 1242 km), it has scope for future expansion to the 12-lane expressway.#PragatiKaHighway #GatiShakti #Delhi_Mumbai_Expressway pic.twitter.com/nrRmWbPM0n

— Nitin Gadkari (@nitin_gadkari) February 8, 2023

എട്ട് വരിയിൽ നിർമ്മിച്ചിരിക്കുന്ന പാത ഭാവിയിൽ 12- വരിയായി വികസിപ്പിക്കാൻ സാധിക്കും. കൂടാതെ ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ പാതയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗതയുള്ള അത്യാധുനിക എക്സ്പ്രസ് വേകളിൽ ഒന്നാണിത്.

രാജ്യതലസ്ഥാനമായ ഡൽഹിയേയും സാമ്പത്തിക തലസ്ഥാനമായ മുംബൈയേയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് 1,386- കിലോമീറ്റർ നീളമുണ്ട്. പാത പൂർത്തിയാകുന്നതോടെ ഡൽഹി-മുംബൈ യാത്ര സമയം 24- മണിക്കൂറിൽ നിന്ന് 12- മണിക്കൂറായി ചുരുങ്ങും. കൂടാതെ ഡൽഹി-ജയ്പൂർ യാത്രാ സമയം രണ്ട് മണിക്കൂറായി കുറയുകയും ചെയ്യും.

രാജ്യത്തിന്റെ ഗതാഗത രംഗത്തെ സുപ്രധാന ചുവടുവെപ്പായിരുന്ന ഗതി ശക്തിയിൽ ഉൾപ്പെടുന്ന 93- റോഡുകൾ എക്സ്പ്രസ് വേയിൽ ബന്ധിപ്പിക്കുന്നുണ്ട്. കൂടാതെ പൂനെ, നാഗ്പൂർ, നാസിക്ക് തുടങ്ങി വിവിധ ഇടങ്ങളിൽ സ്ഥിതി ചെയ്യുന്ന ലോജിസ്റ്റിക്ക് പാർക്കുകളിലേക്കുള്ള ഗതാഗതം ഇതുവഴി സുഗമമാകും. നവി മുംബൈ, നോയിഡ വിമാനത്താളങ്ങൾ, മുംബൈ തുറമുഖം എന്നിവയും എക്സ്പ്രസ് വേയുടെ ഭാഗമാണ്. എക്സ്പ്രസ് വേയുടെ ഭാഗമായ സോഹ്ന- ദൗസ പാത ഫെബ്രുവരി 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 2023-മാർച്ചോടെ ഡൽഹി- മുംബൈ ഗ്രീൻ എക്സ്പ്രസ് വേ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Tags: NITHIN GADKARIDelhi- Mumbai express way
ShareTweetSendShare

More News from this section

അതിര്‍ത്തി കടന്നെത്തിയ മാരകായുധ ശേഖരം പിടിയില്‍; അമൃത്സറില്‍ വന്‍ ഓപ്പറേഷനിലൂടെ ഒരാള്‍ അറസ്റ്റില്‍

ഭീകരധനസഹായത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് വന്‍ അംഗീകാരം; എഫ്എടിഎഫിന്റെ വൈസ് പ്രസിഡന്റായി വിവേക് അഗര്‍വാള്‍

കടുവ സങ്കേതത്തിന് അടിയിലൂടെ ഇന്ത്യയുടെ ആദ്യ 8-വരി തുരങ്കപാത; ഇന്ന് തുറന്ന്‌കൊടുക്കും ഡല്‍ഹി-മുംബൈ യാത്രയില്‍ വന്‍ കുതിപ്പ്, വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും

സ്വര്‍ണവേട്ടയില്‍ ആന്ധ്രയുടെ കുതിപ്പ്; 50 ടണ്‍ നിക്ഷേപം കണ്ടെത്തി; ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഉല്‍പാദന കേന്ദ്രമാക്കി മാറ്റാന്‍ സാധ്യത

ലഡാക്കില്‍ പ്ലാസ്റ്റിക്കിന് പൂട്ടിടാന്‍ കടുത്ത നടപടി; ലംഘിച്ചാല്‍ ?10,000 പിഴ, പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ 5,000 ശിക്ഷ

നീറ്റ് പുനഃപരീക്ഷയ്‌ക്ക് കനത്ത സുരക്ഷ; 2.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥര്‍, രാജ്യവ്യാപക മോക്ക് ഡ്രില്‍ നാളെ നടത്തും

Latest News

കണ്ണൂരില്‍ പോക്‌സോ കേസ്: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം

കേരളത്തില്‍ കുറഞ്ഞ വീര്യമദ്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു; പുതിയ നികുതി ഘടനയുമായി ബജറ്റ്, വിപണി ലക്ഷ്യമിട്ട് കമ്പനികള്‍

കേരളത്തിൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; വയനാട്, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ദുരൂഹ എഴുത്ത്; ‘ഐ ലവ് പാകിസ്താൻ’ സന്ദേശത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ വ്യാപക അന്വേഷണം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

‘മോദി ദൂരദര്‍ശിയുള്ള നേതാവ്’; ഇന്ത്യയുടെ കുതിപ്പിനെയും സമാധാന നിലപാടിനെയും പ്രശംസിച്ച് ട്രംപ്

നെയ്മാര്‍ പുറത്തിരുന്നിട്ടും ‘സാംബ’ തീ പാറി! കൂന്യയുടെ ഇരട്ടപ്രഹരത്തില്‍ ഹെയ്റ്റിയെ തകര്‍ത്ത് ബ്രസീലിന്റെ ആദ്യ ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies