കേരളത്തില്‍ കുറഞ്ഞ വീര്യമദ്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു; പുതിയ നികുതി ഘടനയുമായി ബജറ്റ്, വിപണി ലക്ഷ്യമിട്ട് കമ്പനികള്‍
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തില്‍ കുറഞ്ഞ വീര്യമദ്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു; പുതിയ നികുതി ഘടനയുമായി ബജറ്റ്, വിപണി ലക്ഷ്യമിട്ട് കമ്പനികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 11:35 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കുറഞ്ഞ ആല്‍ക്കഹോള്‍ അംശമുള്ള മദ്യങ്ങളുടെ വില്‍പ്പനയ്‌ക്ക് കേരളത്തില്‍ പുതിയ സാധ്യതകള്‍ തുറന്ന് സംസ്ഥാന ബജറ്റ്. ‘ലോ ആല്‍ക്കഹോളിക് ബെവറേജസ്’ എന്ന പ്രത്യേക വിഭാഗത്തിന് നികുതി ഘടന പ്രഖ്യാപിച്ചതോടെ ഇതുവരെ വിപണിയിലെത്താതിരുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് പ്രവേശിക്കാനുള്ള സാഹചര്യം രൂപപ്പെടുകയാണ്.

0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളെയാണ് പുതിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 0.5 മുതല്‍ 10 ശതമാനം വരെ വീര്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 120 ശതമാനവും 10 മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയവയ്‌ക്ക് 175 ശതമാനവും നികുതി നിശ്ചയിച്ചിട്ടുണ്ടെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

മുന്‍പ് അബ്കാരി നയത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്‌ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും പ്രത്യേക നികുതി നിരക്ക് ഇല്ലാതിരുന്നതിനാല്‍ കമ്പനികള്‍ വിപണിയിലേക്ക് കടന്നിരുന്നില്ല. ഉയര്‍ന്ന വീര്യമുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ബാധകമായ 251 ശതമാനം നികുതിയാണ് ഇവയ്‌ക്കും ബാധകമായിരുന്നത്. ഇതാണ് കമ്പനികളെ പിന്നോട്ടടിച്ച പ്രധാന കാരണം.

പുതിയ നികുതി ഘടന നിലവില്‍ വരുന്നതോടെ രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കള്‍ കേരള വിപണിയില്‍ കുറഞ്ഞ വീര്യമദ്യങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യം കാണിക്കുമെന്നാണ് വിലയിരുത്തല്‍. ഇത്തരമൊരു നികുതി പരിഷ്‌കരണത്തിനായി വ്യവസായ മേഖല മുന്‍പും സര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും വരുമാന നഷ്ടം ചൂണ്ടിക്കാട്ടി തീരുമാനം നീണ്ടുപോയിരുന്നു.

കശുമാങ്ങ ഉള്‍പ്പെടെയുള്ള പഴങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്ന ഹോര്‍ട്ടി ലിക്കറിനും പുതിയ നികുതി ഘടന ഉടന്‍ പ്രഖ്യാപിക്കാനാണ് നീക്കം. 20 മുതല്‍ 30 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ഹോര്‍ട്ടി ലിക്കര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ചട്ടഭേദഗതി നിലവിലുണ്ടെങ്കിലും നികുതി നിശ്ചയിക്കാത്തതിനാല്‍ ഇതുവരെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല.

ബജറ്റില്‍ എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി പ്രഖ്യാപനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് സ്വന്തമായി രാസപരിശോധനാ ലാബ് സ്ഥാപിക്കുക, ലഹരിക്കടത്ത് തടയാന്‍ ചെക്ക്പോസ്റ്റുകളില്‍ കൃത്രിമ ബുദ്ധി അധിഷ്ഠിത ക്യാമറകള്‍ സ്ഥാപിക്കുക, എല്ലാ എക്സൈസ് ഓഫീസുകളിലും ലഹരിവസ്തുക്കള്‍ തിരിച്ചറിയുന്നതിനുള്ള പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കുക തുടങ്ങിയ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഭരണ സംവിധാനത്തിലും മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിടുകയാണ്. മാവേലിക്കര, കായംകുളം, നൂറനാട് റേഞ്ചുകളിലെ ചില പഞ്ചായത്തുകള്‍ സംയോജിപ്പിച്ച് പുതിയ മാതൃകാ റേഞ്ച് ഓഫീസ് സ്ഥാപിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.

നിലവിലെ നികുതി ഘടന പ്രകാരം 42.86 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 251 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ബിയറിന് 116 ശതമാനവും, 15.5 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ വൈനും ഹോര്‍ട്ടി വൈനും 86 ശതമാനവുമാണ് നികുതി. 2030 ശതമാനം വീര്യമുള്ള ഹോര്‍ട്ടി ലിക്കറിന് നിലവില്‍ 251 ശതമാനം നികുതിയാണുള്ളത്. അതേസമയം, എഫ്.എം.എഫ്.എല്‍ വിഭാഗത്തിന് 115 ശതമാനം നികുതിയാണുള്ളതെങ്കിലും ആല്‍ക്കഹോള്‍ അളവിന് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല.

Tags: Budgetkeralalow buget alchohol
ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies