ലഡാക്കില്‍ പ്ലാസ്റ്റിക്കിന് പൂട്ടിടാന്‍ കടുത്ത നടപടി; ലംഘിച്ചാല്‍ ?10,000 പിഴ, പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ 5,000 ശിക്ഷ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഡാക്കില്‍ പ്ലാസ്റ്റിക്കിന് പൂട്ടിടാന്‍ കടുത്ത നടപടി; ലംഘിച്ചാല്‍ ?10,000 പിഴ, പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ 5,000 ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 09:18 pm IST
Facebook
Twitter
WhatsAppTelegram

ലേ: ഹിമാലയന്‍ പരിസ്ഥിതിയെയും പ്രകൃതിഭംഗിയെയും സംരക്ഷിക്കാന്‍ നിര്‍ണായക നടപടികളുമായി ലഡാക്ക് ഭരണകൂടം. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനും വില്‍പ്പനയ്‌ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതോടൊപ്പം പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും കനത്ത പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരികളുടെ വര്‍ധിച്ചുവരുന്ന തിരക്കും പ്ലാസ്റ്റിക് മാലിന്യത്തിന്റെ വ്യാപനവും കണക്കിലെടുത്താണ് നടപടി.

ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന പുതിയ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും 10,000 രൂപ പരിസ്ഥിതി നഷ്ടപരിഹാര പിഴ ഈടാക്കും. ലേ വിമാനത്താവളത്തിലും ലഡാക്കിലേക്കുള്ള പ്രധാന പ്രവേശനകേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാനും വിലക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വരവും ഉപയോഗവും തടയാനും ഭരണകൂടം നിര്‍ദേശം നല്‍കി.

പരിസ്ഥിതി ദുര്‍ബലമായ മേഖലകളില്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതും മാലിന്യം പരത്തുന്നതും ഇനി കര്‍ശനമായി ശിക്ഷിക്കപ്പെടും. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 5,000 രൂപ പിഴ ചുമത്തും. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രെക്കിങ് പാതകള്‍, നഗരപ്രദേശങ്ങള്‍ എന്നിവ ശുചിയായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

വിലക്കിന് വിധേയമായ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പ്ലാസ്റ്റിക് സ്പൂണുകള്‍, ഫോര്‍ക്കുകള്‍, കപ്പുകള്‍, പ്ലേറ്റുകള്‍, സ്‌ട്രോകള്‍, ട്രേകള്‍, പ്ലാസ്റ്റിക് പാക്കേജിങ്, റാപ്പിങ് ഫിലിമുകള്‍, തെര്‍മോകോള്‍ അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് പതാകകള്‍, പ്ലാസ്റ്റിക് സ്റ്റിററുകള്‍, നിശ്ചിത കനത്തില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാനറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പരിസ്ഥിതി സൗഹൃദ ബദല്‍ ഉല്‍പ്പന്നങ്ങളിലേക്ക് മാറാന്‍ വ്യാപാരികളോടും പൊതുജനങ്ങളോടും ഭരണകൂടം അഭ്യര്‍ഥിച്ചു.

ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഫോട്ടോകള്‍, വീഡിയോ ദൃശ്യങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, മറ്റ് ഇലക്ട്രോണിക് തെളിവുകള്‍ എന്നിവ ഉപയോഗിക്കാന്‍ അധികാരികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പരിശോധന നടത്തി നിയമലംഘകരെ കണ്ടെത്താനും പിഴ ഈടാക്കാനും ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് നേരിട്ടുള്ള അധികാരവും നല്‍കിയിട്ടുണ്ട്.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, തഹസില്‍ദാര്‍മാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍, ലഡാക്ക് മലിനീകരണ നിയന്ത്രണ സമിതി ഉദ്യോഗസ്ഥര്‍, ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, മുനിസിപ്പല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി സംരക്ഷണ സേനാംഗങ്ങള്‍ എന്നിവര്‍ക്കാണ് നിയമം നടപ്പാക്കാനുള്ള അധികാരം നല്‍കിയിരിക്കുന്നത്.

ഉത്തരവാദിത്തമുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ലഡാക്കിന്റെ പ്രകൃതി സമ്പത്ത് ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന വ്യക്തമാക്കി. വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും അനിവാര്യമാണെന്നും സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനും മാലിന്യം വലിച്ചെറിയുന്നതിനുമെതിരായ നടപടി നിയമപാലനം മാത്രമല്ല, ലഡാക്കിന്റെ പാരിസ്ഥിതിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുള്ള ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.

പര്‍വതനിരകളും ഹിമാനികളും തണ്ണീര്‍ത്തടങ്ങളും അപൂര്‍വ ജൈവവൈവിധ്യവും കൊണ്ട് ലോകശ്രദ്ധ നേടിയ ലഡാക്കില്‍ പ്ലാസ്റ്റിക് മലിനീകരണം ഗുരുതര ഭീഷണിയാണെന്ന് പരിസ്ഥിതി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നശിക്കാന്‍ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ എടുക്കുന്നതിനാല്‍ മണ്ണിനെയും ജലസ്രോതസ്സുകളെയും മലിനമാക്കുകയും വന്യജീവികള്‍ക്കും മനുഷ്യര്‍ക്കും ദോഷം വരുത്തുകയും ചെയ്യുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ പുറന്തള്ളുന്ന വിഷവാതകങ്ങള്‍ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: fineViolationLadakh imposesstrict bansingle-use plastic and littering
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies