സ്വര്‍ണവേട്ടയില്‍ ആന്ധ്രയുടെ കുതിപ്പ്; 50 ടണ്‍ നിക്ഷേപം കണ്ടെത്തി; ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഉല്‍പാദന കേന്ദ്രമാക്കി മാറ്റാന്‍ സാധ്യത
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വര്‍ണവേട്ടയില്‍ ആന്ധ്രയുടെ കുതിപ്പ്; 50 ടണ്‍ നിക്ഷേപം കണ്ടെത്തി; ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഉല്‍പാദന കേന്ദ്രമാക്കി മാറ്റാന്‍ സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 10:10 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: രാജ്യത്തെ സ്വര്‍ണോല്‍പാദന രംഗത്ത് വന്‍ മുന്നേറ്റത്തിന് ഒരുങ്ങി ആന്ധ്രപ്രദേശ്. പുതിയ ഖനന മേഖലകള്‍ കണ്ടെത്തിയതും സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതും സംസ്ഥാനത്തെ ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഉല്‍പാദന കേന്ദ്രമാക്കി മാറ്റുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതോടെ സ്വര്‍ണത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയുടെ നിലപാടിലും മാറ്റമുണ്ടാകുമെന്നാണ് ഖനന-ഭൂഗര്‍ഭ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് കുമാര്‍ മീണ വ്യക്തമാക്കിയത്.

കര്‍ണൂല്‍ ജില്ലയിലെ ജോന്നഗിരി ഗ്രാമത്തില്‍ മാത്രം ഏകദേശം 50 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ രാമഗിരി, ജവ്വകുല, ചിഗുരുകുണ്ട എന്നിവയുള്‍പ്പെടെ നാല് പ്രധാന മേഖലകളിലും സ്വര്‍ണ ഖനന സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളിലെ ഖനനാവകാശങ്ങള്‍ ഘട്ടംഘട്ടമായി ലേലം ചെയ്യുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാര്‍ പദ്ധതിയിടുകയാണ്.

2000-ല്‍ കര്‍ണാടകയിലെ പ്രശസ്തമായ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ രാജ്യത്തെ ആഭ്യന്തര സ്വര്‍ണ ഉല്‍പാദനത്തിന് വലിയ തിരിച്ചടിയുണ്ടായിരുന്നു. നിലവില്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹട്ടി ഗോള്‍ഡ് മൈന്‍സ് വര്‍ഷത്തില്‍ ഏകദേശം 1.5 ടണ്‍ സ്വര്‍ണം മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ വാര്‍ഷിക സ്വര്‍ണ ഉപഭോഗം 800 ടണ്ണിലധികമായതിനാല്‍ ആഭ്യന്തര ഖനനം ശക്തിപ്പെടുത്തുന്നത് വിദേശനാണ്യ ചെലവ് കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ വലിയ സ്വകാര്യ സ്വര്‍ണ ഖനന പദ്ധതിയും ജോന്നഗിരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ജിയോമൈസൂര്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 400 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെയാണ് 598 ഹെക്ടര്‍ വിസ്തൃതിയുള്ള ഓപ്പണ്‍ പിറ്റ് ഖനി വികസിപ്പിച്ചത്. അടുത്ത 15 വര്‍ഷക്കാലം പ്രതിവര്‍ഷം ഏകദേശം 1,000 കിലോഗ്രാം ശുദ്ധീകരിച്ച സ്വര്‍ണം ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ആധുനിക ഖനന സാങ്കേതികവിദ്യകള്‍ക്ക് ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യം ആവശ്യമായതിനാല്‍ സുതാര്യമായ ലേല നടപടികളിലൂടെയാണ് ഖനനാവകാശങ്ങള്‍ അനുവദിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഒരു ടണ്‍ പാറ സംസ്‌കരിക്കുമ്പോള്‍ ഒരു ഗ്രാം മുതല്‍ ആറു ഗ്രാം വരെ മാത്രമാണ് സ്വര്‍ണം ലഭിക്കുന്നത്. എന്നാല്‍ കാര്‍ബണ്‍-ഇന്‍-ലീച്ച് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കടുപ്പമേറിയ പാറകളില്‍ നിന്നും കൂടുതല്‍ കാര്യക്ഷമമായി സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചാല്‍, രാജ്യത്തിന്റെ ധാതു സ്വയംപര്യാപ്തതയില്‍ ആന്ധ്രപ്രദേശ് നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.

Tags: andhra pradeshjonnagiri gold reserveindias biggest gold producer
ShareTweetSendShare

More News from this section

ലഡാക്കില്‍ പ്ലാസ്റ്റിക്കിന് പൂട്ടിടാന്‍ കടുത്ത നടപടി; ലംഘിച്ചാല്‍ ?10,000 പിഴ, പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ 5,000 ശിക്ഷ

നീറ്റ് പുനഃപരീക്ഷയ്‌ക്ക് കനത്ത സുരക്ഷ; 2.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥര്‍, രാജ്യവ്യാപക മോക്ക് ഡ്രില്‍ നാളെ നടത്തും

രാമക്ഷേത്ര ഭരണത്തില്‍ അഴിച്ചുപണി വേണമെന്ന് നൃപേന്ദ്ര മിശ്ര; സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ നിര്‍ണായക പരാമര്‍ശം

ഹോര്‍മൂസ് കടലിടുക്ക് തുറന്നു; 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ‘ദിശ’ ഗുജറാത്ത് തീരത്ത്, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ‘ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു’

നീറ്റ് റീ-എക്‌സാമിന് മുന്നറിയിപ്പുമായി എന്‍ടിഎ; വ്യാജ സന്ദേശങ്ങളില്‍ വീഴരുത്, അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക

Latest News

സ്വര്‍ണവേട്ടയില്‍ ആന്ധ്രയുടെ കുതിപ്പ്; 50 ടണ്‍ നിക്ഷേപം കണ്ടെത്തി; ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഉല്‍പാദന കേന്ദ്രമാക്കി മാറ്റാന്‍ സാധ്യത

ലോകകപ്പിനിടെ ഹക്കീമിക്ക് നിയമക്കുരുക്ക്; അപ്പീല്‍ തള്ളി ഫ്രഞ്ച് കോടതി, വിചാരണഘട്ടത്തിലേക്ക് കടക്കാമെന്ന് കോടതി

കല്ലറ തുറന്നപ്പോള്‍ ദുരൂഹ കണ്ടെത്തല്‍; പായയില്‍ പൊതിഞ്ഞ മറ്റൊരു വസ്തുവും, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

പ്രഗതി അക്കാദമിയിൽ വായനമാസാചരണത്തിന് തുടക്കം; താളിയോല മുതൽ ആധുനിക പുസ്തകങ്ങളിലേക്ക് വായനയുടെ പാരമ്പര്യം പരിചയപ്പെടുത്തി

ലോകകപ്പിന് പിന്നാലെ പുതിയ വിവാദം; അമേരിക്ക യാത്രാനുമതി നിഷേധിച്ചെന്ന് ആരോപണം, ഫിഫയെ സമീപിച്ച് ഇറാന്‍

‘അഗ്നിസാക്ഷി’ക്ക് അമ്പത്; പൊതുയിട വായനയുമായി ശ്രദ്ധ നേടി കരമന ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

രോഹിത്തും കോഹ്ലിയും ലോകകപ്പ് പദ്ധതിയില്‍ തുടരുമോ? നിര്‍ണായക സൂചന നല്‍കി ബിസിസിഐ സെക്രട്ടറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies