കൊച്ചിൻ ഷിപ്പ്‌യാർഡിൽ ദുരൂഹ എഴുത്ത്; ‘ഐ ലവ് പാകിസ്താൻ’ സന്ദേശത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ വ്യാപക അന്വേഷണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ദുരൂഹ എഴുത്ത്; ‘ഐ ലവ് പാകിസ്താൻ’ സന്ദേശത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ വ്യാപക അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 10:28 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കപ്പലിന്റെ ഉൾഭാഗത്തെ ചുവരിൽ മൂർച്ചയേറിയ ഉപകരണം ഉപയോഗിച്ച് കൊത്തിവെച്ച നിലയിലാണ് എഴുത്ത് കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ ഔദ്യോഗിക കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വിവിധ ഏജൻസികൾ അന്വേഷണം തുടരുകയാണ്.

ജൂൺ 14-നാണ് പരിശോധനയ്‌ക്കിടെ കപ്പലിനുള്ളിൽ ഈ എഴുത്ത് ശ്രദ്ധയിൽപ്പെട്ടത്. അറ്റകുറ്റപ്പണി നടന്ന കാലയളവിൽ സ്ഥിരം ജീവനക്കാരും കരാർ തൊഴിലാളികളും ഉൾപ്പെടെ നൂറിലധികം പേർക്ക് കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്നുവെന്നാണ് ലഭ്യമായ വിവരം. ഇതുവരെ ഏകദേശം 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിട്ടുണ്ട്. എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ അവിടേക്ക് പ്രവേശിച്ചവരുടെ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിന് ശേഷം ജോലിക്ക് ഹാജരാകാതിരുന്നവരുടെ വിവരങ്ങളും പ്രത്യേകം പരിശോധിക്കുന്നുണ്ട്.

കപ്പൽ കൊച്ചിയിലെത്തുന്നതിന് മുമ്പാണോ ഈ എഴുത്ത് രേഖപ്പെടുത്തിയതെന്ന സംശയം തുടക്കത്തിൽ ഉയർന്നിരുന്നെങ്കിലും, പരിശോധനയിൽ ഇത് അടുത്തിടെ എഴുതിയതാണെന്ന സൂചനകളാണ് ലഭിച്ചതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതോടെ അന്വേഷണം കൂടുതൽ ഗൗരവതരമാക്കിയിരിക്കുകയാണ്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികളും വിവരശേഖരണം നടത്തുന്നുണ്ട്. സുരക്ഷാ വീഴ്ചയുണ്ടായോയെന്നതും, മനപ്പൂർവമായ പ്രകോപനശ്രമമാണോയെന്നതുമടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2019-ൽ ഐഎൻഎസ് വിക്രാന്ത് നിർമ്മാണത്തിനിടെ ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിലെ പ്രതികളെ കണ്ടെത്തിയതുപോലെ തന്നെ, ഈ സംഭവത്തിനുപിന്നിലുള്ളവരെയും തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മുൻകാലങ്ങളിൽ ഷിപ്പ്‌യാർഡുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത്തവണയും എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags: police started investigationKochin shipyardi love pakisthanqoute
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies