ജയ്പൂർ: രാജസ്ഥാനിലെ ബൻസ്വാരയിൽ കാർ ട്രെയിലറിലിടിച്ച് മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച ഹെജമാൽ റോഡിന് സമീപമാണ് സംഭവം. ഗുജറാത്തിലെ സുഖ്സർ സ്വദേശികളാണ് മരിച്ച മൂന്ന് പേരും.
അപകടത്തിൽപ്പെട്ടവർ രാജസ്ഥാനിലെ ബൻസ്വാരയിൽ ഒരു വിവാഹ
ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.
മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാർ പൂർണമായും തകർന്നു.
Comments