ന്യൂഡൽഹി : കേന്ദ്ര സർക്കാർ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ നിയമിച്ചു. സൂപ്രീംകോടതിയുടെ അംഗബലം പൂർണ്ണമാക്കുന്നതിനാണ് കേന്ദ്ര സർക്കാർ തീരുമാനം. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയാണ് സുപ്രീം കോടതിയിലേക്ക് ഉയർത്തിയിരിക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൾ, ഗൂജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരെയാണ് സുപ്രീം കോടതിയിലേക്ക് നിയമിച്ചത്.
ഇതോടെ സുപ്രീം കോടതിയുടെ ആകെ അംഗസംഖ്യ 34-ആയി ഉയർന്നെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. കഴിഞ്ഞമാസമാണ് സുപ്രീം കോടതി കൊളീജിയത്തിലേക്ക് ഇവരെ നാമനിർദേശം ചെയ്തത്
ഇതിനു പുറമേ കഴിഞ്ഞ ആഴ്ച അഞ്ച് ജഡ്ജുമാരെയും നിർദേശിച്ചിരുന്നു. അലഹഹാദ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, കൊൽക്കത്ത,മണിപ്പൂർ എന്നിവിടങ്ങളിലേക്കാണ് ചീഫ് ജസ്റ്റിസുമാരെ നിർദേശിച്ചത്.
Comments