മുംബൈ: വിമാനം 13 മണിക്കൂർ വൈകിയതിൽ ദുരിതത്തിലായ യാത്രാക്കാർക്ക് സൗകര്യം നൽകി ടാറ്റാ ഗ്രൂപ്പ് . ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സാങ്കേതിക തകരാർ മൂലം വൈകിയത്. മുംബൈ വിമാനതാവളത്തിൽ നിന്നും വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പുറപ്പെടേണ്ട വിമാനം ഇന്ന് പുലർച്ചെ നാലിനാണ് പുറപ്പെട്ടത്.
ടാറ്റാ ഗ്രൂപ്പിന്റെ എയർ ഇന്ത്യ എക്സ്പ്രസ് IX 247 വിമാനത്തിന് എൻജിൻ സംബന്ധമായ തകരാറാണ് സംഭവിച്ചത്. തുടർന്ന് വൈകുന്നേരം ഏഴുമണിയോടെ അറ്റകുറ്റപ്പണി കഴിയുമെന്ന് അറിയിച്ചെങ്കിലും യാത്രായോഗ്യമാക്കാൻ സാധിച്ചില്ല.
മുംബൈയിൽ സ്പെയർ എയർക്രാഫ്റ്റുകൾ ലഭ്യമല്ലാത്തതിനാൽ, ജിദ്ദ-മുംബൈ വിമാനം വരുന്നതുവരെ എയർലൈൻസിന് കാത്തിരിക്കേണ്ടി വന്നു.
വിമാനം വൈകിയതിനെ തുടർന്ന് പ്രത്യേക പരിഗണനയുള്ള 50 യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിശ്രമ സൗകര്യം ഉൾപ്പെടെ നൽകി. ബാക്കിയുള്ള 120 യാത്രക്കാർക്ക് എയർപോർട്ട് ടെർമിനൽ കെട്ടിടത്തിലാണ് വിശ്രമിക്കാനായി
സൗകര്യം ഏർപ്പെടുത്തിയിരുന്നത്.
Comments