ന്യൂഡൽഹി: രണ്ട് ദിവസംകൊണ്ട് 10ലക്ഷം സുകന്യ സ്മൃദ്ധി അക്കൗണ്ടുകൾ തുറന്നതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പലഭാഗത്തുള്ള പെൺകുട്ടികളുടെ സുരക്ഷിത ഭാവിക്കുവേണ്ടി ഇന്ത്യാ പോസ്റ്റ് പദ്ധതിയാണ് സുകന്യ സ്മൃദ്ധി. രണ്ട് ദിവസത്തിനുള്ളിൽ ഇത്രയധികം അക്കൗണ്ടുൾ തുറന്ന തപാൽ
വകുപ്പിനെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും രംഗത്ത് എത്തിയിരുന്നു.
സുകന്യ സമൃദ്ധി യോജനയുടെ കീഴിൽ ദീർഘകാലം നിലനിൽക്കുന്ന ഒരു സേവിംഗ് സ്കീം കൂടിയാണ് ഇത്. പെൺകുട്ടികളുടെ ഭാവി പടുത്തുയർത്തുന്നതിന് വേണ്ടി മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുകന്യ സമൃദ്ധി യോജന പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും അവരുടെ മുന്നോട്ടുള്ള ഭാവി ജീവിതം പടുത്തുയർത്തുന്നതിനുമായി ഉപയോഗിക്കാം.
ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് മോദി സർക്കാരിന്റെ പ്രധാന പദ്ധതിയായ അമൃതകാലിന്റെ ആരംഭം കണക്കിലെടുത്ത് ഫെബ്രുവരി 1 മുതൽ 8 വരെ ഇന്ത്യ പോസ്റ്റ് ഒരു ബോധവൽക്കരണ പരിപാടി നടത്തിയിരുന്നു. പരിപാടിക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിലാണ് 10 ലക്ഷം അക്കൗണ്ടുകൾ തുറന്നത്.
10 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് അക്കൊണ്ട് ആരംഭിക്കാവുന്നതാണ.് പോസ്റ്റ് ഓഫീസിലോ മറ്റു വാണിജ്യ ബാങ്കുകളിലോ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പ്രതി വർഷം 250 മുതൽ 15000 രൂപവരെ അ്ക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
Comments