ബെംഗളുരു: ഇന്ത്യയെ ആഗോള തലത്തിലേക്ക് ഉയർത്തുന്നതിൽ കർണാടക മികച്ച സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. പ്രധാനമന്ത്രി ആഗ്രഹിക്കുന്നതുപോലെ സമ്പദ് വ്യവസ്ഥയിലും പ്രതിരോധമേഖലയിലും നിരവധി നേട്ടങ്ങൾ സംസ്ഥാനം കൈവരിക്കുമെന്നും ബൊമ്മെ പറഞ്ഞു. ബെംഗളുരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രതിരോധമേഖലയിലെ ഇന്ത്യയുടെ കരുത്ത് ഇതിലൂടെ പ്രകടിപ്പിക്കാൻ സാധിച്ചെന്നും ബൊമ്മെ പറഞ്ഞു. പാരീസിൽ കൊറോണ മഹാമാരി കാലത്ത് എയർഷോ നടക്കാതിരുന്നപ്പോൾ, ബെംഗളുരുവിൽ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞെന്നും. പ്രദർശനത്തിൽ പങ്കെടുക്കുന്നവരടെ എണ്ണത്തിൽ വൻ വർധനവാണുള്ളതെന്നും ബൊമ്മെ വ്യക്തമാക്കി.
ബഹിരാകാശ പ്രതിരോധ മേഖലയിലും കർണാടക മുൻപിലാണെന്നും ഈ മേഖലകളിലെ 65 ശതമാനം അവശ്യ വസ്തുക്കളുടെയും ഉത്പാദനം ബെംഗളൂരുവിലാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ എയർഷോ നടത്തിയതിന് പ്രധാനമന്ത്രി മോദിക്കും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനും ബൊമ്മൈ നന്ദി അറിയിക്കുകയും ചെയ്തു.
Comments