കൊഹിമ : ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ നാഗാലാൻഡിൽ എത്തി. സംസ്ഥാന അദ്ധ്യക്ഷൻ ടെംജൻ ഇംന ഊഷ്മളമായ സ്വീകരമാണ് ദിമാപൂർ വിമാനത്താവളത്തിൽ നദ്ദയ്ക്ക് നൽകിയത്.
ഫെബ്രുവരി 27-ന് നാഗാലാൻഡിലും മേഘാലയയിലും നടക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടന പത്രിക പുറത്തിറക്കാൻ വേണ്ടിയാണ് ജെ.പി നദ്ദ നാഗാലാൻഡിൽ എത്തിയത്. മുതിർന്ന ബിജെപി നേതാക്കളും പ്രവർത്തകരുമാണ് ദിമാപൂർ വിമാനത്താവളത്തിൽ നദ്ദയെ സ്വീകരിക്കാൻ എത്തിയത്.
2014 -ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പ്രത്യേകമായി ശ്രദ്ധിക്കാൻ ‘ആക്ട് ഈസറ്റ്’ നയം രൂപീകരിച്ചിരുന്നു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ 50-ൽ അധികം തവണ മേഖലയിൽ സന്ദർശനം നടത്തുകയും ചെയ്തു.
ഫെബ്രുവരി 14-ന് നാഗാലാൻഡിലും ഫെബ്രുവരി 15-ന് മേഘാലയിലും ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പ്രകടന പത്രിക പ്രസിദ്ധീകരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മേഘാലയ, നാഗാലാൻഡ് നിയമസഭ തിരഞ്ഞെടുപ്പുകൾ ഫെബ്രുവരി 27-ന് നടക്കും.
Comments