ദളിത് അധ്യാപികയ്ക്ക് വകുപ്പ് മേധാവിസ്ഥാനം നൽകില്ല നിയമനത്തെ മറികടക്കാൻ ചട്ടം ഭേദഗതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദളിത് അധ്യാപികയ്‌ക്ക് വകുപ്പ് മേധാവിസ്ഥാനം നൽകില്ല നിയമനത്തെ മറികടക്കാൻ ചട്ടം ഭേദഗതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 07:53 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ദളിത് വിഭാഗത്തിൽപ്പെട്ട അസിസ്റ്റന്റ് പ്രൊഫസറായ സീനിയർ അധ്യാപികയ്‌ക്ക് കാലിക്കറ്റ് സർവകലാശാലയിൽ വകുപ്പ് മേധാവിസ്ഥാനം നൽകില്ല. കഴിഞ്ഞ ദിവസം നടന്ന സിൻഡിക്കേറ്റ് യോഗമാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്. നിയമനം ഒഴിവാക്കാൻ സർവകലാശാലാനിയമം ഭേദഗതി ചെയ്യാനും സിൻഡിക്കേറ്റിന്റെ മുൻകാല തീരുമാനം നടപ്പാക്കാനും തീരുമാനിച്ചു. വകുപ്പ് മേധാവിയാക്കണമെന്ന അധ്യാപികയുടെ അപേക്ഷ തള്ളുകയായിരുന്നു. റഷ്യൻ ആൻഡ് കമ്പാരറ്റീവ് ലിറ്ററേച്ചർ സീനിയർ അധ്യാപിക, അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. ദിവ്യയെയാണ് മാറ്റിനിർത്തിയത്.

വകുപ്പ് മേധാവിസ്ഥാനം ദളിത് അധ്യാപികയ്‌ക്ക് നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ കുറിപ്പ് നൽകിയിരുന്നു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് സിൻഡിക്കേറ്റിന് മുമ്പാകെ ഈ കുറിപ്പ് വെച്ചു. പട്ടികവിഭാഗത്തിന് സംവരണം ചെയ്ത ഒഴിവുകളെല്ലാം മറ്റ് വിഭാഗങ്ങൾക്ക് നൽകിയിരുന്നു. പട്ടികവിഭാഗ നിയമനത്തിൽ ആറ് ഒഴിവുകളാണുള്ളത് ഇതാണ് ഇതര വിഭാഗങ്ങൾക്ക് നൽകിയത്. ഇത് വിവാദമായതോടെയാണ് രജിസ്ട്രാർ വിയോജനക്കുറിപ്പ് നൽകിയത്. നിയമനം ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കുന്നതിനാണ് ഫയൽ വീണ്ടും വെച്ചത്.

ഡിസംബർ 13് ചേർന്ന സർവകലാശാല സിൻഡിക്കേറ്റിലാണ് കത്ത് പരിഗണനയ്‌ക്ക് വന്നത്. അതിന്റെ അടിസ്ഥാനത്തിൽ ദിവ്യയോട് വിശദീകരണം ചോദിക്കാനും നിലവിലുള്ള തസ്തികയിൽ അഞ്ചുവർഷം പൂർത്തിയാകുന്നതുവരെ വകുപ്പ് മേധാവിസ്ഥാനം ദിവ്യക്ക് നൽകേണ്ടെതില്ലെന്നും സിൻഡിക്കേറ്റ് തീരുമാനിച്ചു. എന്നാൽ ഡിസംബർ 30ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിശദീകരണം ചോദിക്കാനുള്ള തീരുമാനം പിൻവലിക്കുകയായിരുന്നു.

തനിക്ക് അവകാശപ്പെട്ട വകുപ്പുമേധാവി സ്ഥാനത്തേക്ക് നിയമിക്കണമെന്ന് ഡോ. ദിവ്യ ആവശ്യപ്പെട്ടു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും പട്ടികജാതി കമ്മിഷണർക്കും പരാതി നൽകിയിട്ടുമുണ്ട്. പട്ടികജാതി കമ്മിഷൻ വിഷയത്തിൽ സർവകലാശാലയോട് വിശദീകരണം തേടി.

അതത് വകുപ്പുകളിലെ അധ്യാപകർക്ക് സേവനകാലം പരിഗണിക്കാതെ തന്നെ വകുപ്പ് മേധാവിസ്ഥാനം നൽകണമെന്നാണ് സർവകലാശാലാ ചട്ടം. ഇത് മറികടക്കാനാണ് വകുപ്പ് മേധാവികളായി അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കമ്പോൾ അഞ്ച് വർഷത്തെ സേവനപരിചയം നിർബന്ധമാക്കാൻ നിയമഭേദഗതികൊണ്ടു വരാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. സീനിയർ അധ്യാപികയായ ദിവ്യക്ക് നിയമപരമായി അവകാശമുണ്ടായിട്ടും പദവി നിഷേധിച്ചത് പട്ടികജാതി പട്ടിക വർഗ വിഭാഗത്തോടുള്ള അവഗണനയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് വിയോജിപ്പ് രേഖപ്പെടുത്തി.

Tags: calicut university
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies