ന്യൂഡൽഹി: ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും റാങ്കിംഗിൽ ഒന്നാമതെത്തി ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചതോടെയാണ് 115 പോയിന്റുമായി ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യ ഒന്നാമതെത്തിയത്. 111 പോയിന്റുമായി ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.
ടെസ്റ്റിന് പുറമേ ഏകദിനത്തിലും ട്വിന്റി20-യിലും ഇന്ത്യ തന്നെയാണ് ഒന്നാമത്. ഓസ്ട്രേലിയയ്ക്കെതിരെ ഒന്നാം ടെസ്റ്റിൽ സ്പന്നിൽ മിന്നും പ്രകടനം കാഴ്ചവെച്ച അശ്വിനും ജഡേജയും ബൗളർമാരുടെ റാങ്കിംഗിൽ നില മെച്ചപ്പെടുത്തി. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ ഇരുവരും ചേർന്ന് 15 വിക്കറ്റുകളാണ് നേടിയത്.
ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലൻഡുമായി ടെസ്റ്റ് പരമ്പര നടക്കാനിരിക്കേ ടെസ്റ്റ് റാങ്കിംഗിൽ നില മെച്ചപ്പെടുത്താൻ ഇംഗ്ലണ്ടിന് അവസരമുണ്ട്. ഫെബ്രുവരി 16 മുതലാണ് ടെസ്റ്റ് പരമ്പര. ദക്ഷിണാഫ്രിക്കയാണ് ഇതിന് മുൻപ് മൂന്ന് ഫോർമാറ്റിലും ഒന്നാമതെത്തിയത്.
Comments