ക്വട്ടേഷൻ കമ്പനികളെ ഒന്നും പാർട്ടി ഏൽപ്പിക്കാറില്ല; പേടിയില്ല, എന്നാൽ അന്വേഷണം വേണ്ട; മനുഷ്യരാരും ആകാശ് തില്ലങ്കേരിയുടെ പോസ്റ്റുകൾ വായിക്കരുത്: എം.വി ജയരാജൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്വട്ടേഷൻ കമ്പനികളെ ഒന്നും പാർട്ടി ഏൽപ്പിക്കാറില്ല; പേടിയില്ല, എന്നാൽ അന്വേഷണം വേണ്ട; മനുഷ്യരാരും ആകാശ് തില്ലങ്കേരിയുടെ പോസ്റ്റുകൾ വായിക്കരുത്: എം.വി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 12:07 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉരുണ്ടു കളിച്ച് സിപിഎം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നാണ് കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണം. സിപിഎമ്മിന് ക്വട്ടേഷൻ സംഘവുമായി ബന്ധമില്ലെന്നും ഷുഹൈബ് വധത്തില്‍ മാപ്പുസാക്ഷി ആകാനുള്ള ശ്രമമാണ് ആകാശ് നടത്തുന്നതെന്നും എം.വി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വീണ്ടും ചിലർ സിപിഎമ്മിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ആ സംഭവവുമായി സിപിഎമ്മിന് യാതൊരു പങ്കുമില്ല. അത് വീണ്ടും ആവർത്തിക്കേണ്ട കാര്യമില്ല. കേസിൽ നിന്നും മാപ്പു സാക്ഷിയായി രക്ഷപ്പെടാൻ വേണ്ടിയാണ് കൊലക്കേസിലെ പ്രതി ചില ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. കാളപ്പെറ്റന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന കൂട്ടരും, ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കാണണമെന്ന് ആഗ്രഹിക്കുന്നവരുമാണ് വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്’.

‘ആകാശ് തില്ലങ്കേരി പാർട്ടിയിൽ നിന്നും പുറത്തു പോയ വ്യക്തിയാണ്. അയാൾ സോഷ്യൽമീഡിയയിലൂടെ നടത്തുന്ന അഭിപ്രായങ്ങൾ സമൂഹത്തിന് തന്നെ അപമാനമാണ്. മനുഷ്യരായി പിറന്ന ആരും അയാളുടെ പോസ്റ്റുകൾ വായിക്കരുത്. താൻ ക്വട്ടേഷൻ നടത്തുന്നതിനെയും കൊല നടത്തുന്നതിനെയും ന്യായീകരിക്കുകയാണ് ആകാശ് തില്ലങ്കേരി. തെറി രാജാവാകാൻ നോക്കുന്ന ക്വട്ടേഷൻ രാജാവാണ് ആകാശ്. ഇയാൾക്കെതിരെ പോലീസ് നിയമനടപടി സ്വീകരിക്കും’.

‘പച്ച കള്ളങ്ങൾക്കൊന്നും പാർട്ടി മറുപടി പറയുന്നില്ല. പാർട്ടി ഒന്നും തന്നെ ക്വട്ടേഷൻ കമ്പനികളെ ഏൽപ്പിക്കാറില്ല. കമ്യൂണിസ്റ്റുകാർ ക്വട്ടേഷനായി മാറുമെന്ന് ആരും കരുതേണ്ട. മാർക്സിസം തൊഴിലാളി വർഗത്തിന്റെ പ്രത്യയ ശാസ്ത്രമാണ്. അവിടെ ക്വട്ടേഷൻകാർക്ക് സ്ഥാനമില്ല. ഇന്റർനാഷണൽ അന്വേഷണ ഏജൻസി ഉണ്ടെങ്കിൽ കേസ് വേണമെങ്കിൽ വീണും അന്വേഷിക്കട്ടെ. സിപിഎമ്മിന് മടിയിൽ കനമില്ല, അതുകൊണ്ട് ഒന്നിലും പേടിക്കേണ്ട ആവശ്യവുമില്ല. പക്ഷെ ഇനി ഒരു അന്വേഷണ ഏജൻസി അന്വേഷിക്കേണ്ട കേസല്ല ഷുഹൈബ് വധം’ എന്നും ജയരാജൻ പറഞ്ഞു.

Tags: CPMMV JayarajanAKASH THILLANGERI
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies