സ്ത്രീകളുടെ ശബരിമലയായ മണ്ടക്കാട്ട് ക്ഷേത്രത്തിൽ ഹിന്ദു സമ്മേളനത്തിന് വിലക്ക്; സ്റ്റാലിൻ സർക്കാരിന്റെ നടപടിക്കെതിരെ വൻ പ്രതിഷേധം.ഭക്തജനങ്ങൾ റോഡ് ഉപരോധിച്ചു .
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്ത്രീകളുടെ ശബരിമലയായ മണ്ടക്കാട്ട് ക്ഷേത്രത്തിൽ ഹിന്ദു സമ്മേളനത്തിന് വിലക്ക്; സ്റ്റാലിൻ സർക്കാരിന്റെ നടപടിക്കെതിരെ വൻ പ്രതിഷേധം.ഭക്തജനങ്ങൾ റോഡ് ഉപരോധിച്ചു .

സ്ത്രീകൾ ഇരുമുടിക്കെട്ടുമായി ദർശനം ക്ഷേത്രമാണ് കന്യാകുമാരി ജില്ലയിലെ മണ്ടക്കാട്ട് അമ്മൻ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 12:28 pm IST
Facebook
Twitter
WhatsAppTelegram

നാഗർകോവിൽ : കന്യാകുമാരി ജില്ലയിലെ പ്രസിദ്ധിയാർജിച്ച മണ്ടയ്‌ക്കാട് ദേവീ ക്ഷേത്രത്തിൽ ഹിന്ദു സംഘടകൾക്ക് വിലക്കേർപ്പെടുത്തിയ കന്യാകുമാരി ദേവസ്വത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്നു.

വർഷം തോറുമുള്ള മാശി കൊട ഉത്സവത്തിന്റെ ഭാഗമായിഹൈന്ദവ സേവാ സംഘം 86 വർഷമായി നടത്തുന്ന മതസമ്മേളനത്തിന് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഹിന്ദു സംഘടനകൾ സേവാപ്രവർത്തനങ്ങൾ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾ ഇരുമുടിക്കെട്ടുമായി ദർശനം നടത്തുന്ന മണ്ടക്കാട്ട് ക്ഷേത്രത്തിലെ കൊട മഹോത്സവം കുംഭമാസത്തിലെ അവസാനത്തെ ചൊവാഴ്‌ച്ച ആണ് കൊണ്ടാടുന്നത്. മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുക്കുന്ന കൊട മഹോത്സവത്തിൽ സ്വകാര്യ സംഘടനകൾ ഇടപെടരുത് എന്നാണ് കന്യാകുമാരി ദേവസ്വത്തിന്റെ ഉത്തരവ്.

കന്യാകുമാരി ജില്ലയിൽ ആത്മീയ പ്രവർത്തങ്ങൾ നടത്തുന്ന സംഘടനയാണ് ഹിന്ദു സേവാ സംഘം. വ്യാപകമായ മത പരിവർത്തനം നടന്നിരുന്ന ഇവിടെ സേവാ സംഘത്തിന്റെ പ്രവർത്തന ഫലമായി ആധ്യാത്മികമായ ഉണർവ്വുണ്ടായിട്ടുണ്ടായിരുന്നു. തികച്ചും പാരമ്പര്യമായ രീതിയിൽ, കന്യാകുമാരി ജില്ലയുടെ തനത് നിലനിർത്തിക്കൊണ്ട് , കുട്ടികൾ ഹിന്ദു ചരിത്രവുമായി ബന്ധപ്പെട്ട നിരവധി കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഹിന്ദു സേവാ സംഘം നേതൃത്വം നൽകിയിട്ടുണ്ട് . കഴിഞ്ഞ വർഷം ഹൈന്ദവസേവാ സംഘത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്തത് തെലങ്കാന ഗവർണർ ഡോ തമിഴിസൈ സൗന്ദരരാജനായിരുന്നു. ഹൈന്ദവാചാരങ്ങളോട് പുച്ഛം പുലർത്തിയിരുന്നവരെ ഹിന്ദു ഉത്സവങ്ങളിൽ നിർബന്ധിത പ്രസംഗകരാക്കുന്ന ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റി എൻഡോവ്‌മെന്റ് (എച്ച്ആർസിഇ) ബോർഡിന്റെ നടപടിയെ ഫലപ്രദമായി പ്രതിരോധിക്കുവാൻ ഹിന്ദു സേവാ സംഘം നടത്തിയിരുന്ന മത സമ്മേളനങ്ങൾക്ക് കഴിഞ്ഞിരുന്നു.

എന്നാൽ കന്യാകുമാരി ദേവസ്വം അധികൃതർ ഹിന്ദു സേവാ സംഘത്തിന്റെ പ്രവർത്തനം അനുവദിക്കില്ല എന്ന നിലപാടുമായി മുന്നോട്ട് പോകുകയാണ് .ഇതിനെതിരെ ബുധനാഴ്ച വൈകുന്നേരം ഭക്ത ജനങ്ങൾ കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിച്ചു .

സ്ത്രീകളടക്കം നിരവധി ഭക്തർ ഈ ഉപരോധത്തിൽ പങ്കെടുത്തു.മേല്പുറം, മാർത്താണ്ഡം, നാഗർകോവിൽ, തോവാള എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യ്ത് നീക്കി. വിലക്ക് ഏർപ്പടുത്തി ആത്മീയ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന്‌ ഹൈന്ദവ സംഘടനാ നേതാക്കൾ പറഞ്ഞു.

Tags: kanyakumari
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies