ശിവരാത്രിയോടനുബന്ധിച്ച് ഗായിക കെ.എസ് ചിത്രയുടെ സ്വരമാധുര്യത്തിൽ പുറത്തിറങ്ങിയ ഗാനം ശ്രദ്ധ നേടുന്നു. ‘ലിംഗാഷ്ടകം’ എന്ന സംഗീത വിഡിയോയാണ് പുറത്തിറങ്ങിയത്. സായ് മധുകർ ഇണമൊരുക്കിയ ഗാനത്തിന് ചിത്രയുടെ ദൈവീക ശബ്ദം കൂടി ആയപ്പോൾ പ്രേക്ഷകരുടെ മനസ്സ് ഭക്തിസാന്ദ്രമായി.
ചിന്ന എസ്.കെ ആണ് പാട്ടിന്റെ പ്രോഗ്രാമിംഗ് നിർവഹിച്ചിരിക്കുന്നത്. ഡോ.രാമചന്ദ്ര മൂർത്തി പുല്ലാങ്കുഴലിലും പദ്മനാഭൻ നാദസ്വരത്തിലും ഈണമിട്ടു.
ഫാനി നാരായണ വീണയും ത്യാഗരാജു വയലിനും വായിച്ചിരിക്കുന്നു. വിനു വി നായർ ആണ് ഗാനത്തിന് വേണ്ടി ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ്- പ്രിയദർശൻ പി.ജി. വിവിധ നാടുകളിൽ നിന്നുള്ള സംഗീത പ്രേമികളും വിശ്വാസികളും ഗാനത്തിനെ അഭിനന്ദിച്ച് രംഗത്തു വന്നിട്ടുണ്ട്.
Comments