ഹർവീന്ദർ സിംഗ് സന്ധു കൊടുംഭീകരൻ; 2 ഭീകര സംഘടനകൾക്ക് കൂടി നിരോധനം; തീവ്രവാദ പ്രവർത്തനങ്ങൾക്ക് പൂട്ടിടാൻ കേന്ദ്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർവീന്ദർ സിംഗ് സന്ധു കൊടുംഭീകരൻ; 2 ഭീകര സംഘടനകൾക്ക് കൂടി നിരോധനം; തീവ്രവാദ പ്രവർത്തനങ്ങൾക്ക് പൂട്ടിടാൻ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 06:49 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: തീവ്രവാദ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് രണ്ട് സംഘടനകൾക്ക് ഇന്ത്യയിൽ നിരോധനം. കശ്മീർ ഗസ്‌നവി ഫോഴ്‌സ് (ജെകെജിഎഫ്), ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) എന്നീ സംഘടനകളെയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുള്ള ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെ ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രണ്ട് സംഘടനകൾക്ക് രാജ്യത്ത് നിരോധനവും ഏർപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, തെഹ്‌രീക്-ഉൽ-മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുടെ കേഡർമാരെ ഉൾപ്പെടുത്തി രൂപീകരിച്ചതാണ് ജമ്മു കശ്മീർ ഗസ്‌നവി ഫോഴ്‌സ് (ജെകെജിഎഫ്). നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, മയക്കുമരുന്ന്, ആയുധക്കടത്ത്, കശ്മീരിലെ ഭീകരാക്രമണങ്ങൾ, സുരക്ഷാ സേനയ്‌ക്ക്നേരെയുള്ള അക്രമങ്ങൾ എന്നിവയിലെല്ലാം ജെകെജിഎഫിന് പങ്കുണ്ട്. ജമ്മു കശ്മീരിലെ യുവാക്കളെ തീവ്രവാദ സംഘടനകളിൽ അം​ഗമാകാൻ ജെകെജിഎഫ് പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ ഒരു ശാഖയായി 2011-ൽ നിലവിൽ വന്ന സംഘടനയാണ് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്). വിദേശത്ത് നിന്നും അത്യാധുനിക ആയുധങ്ങളും സാമ്പത്തിക പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ അഖണ്ഡത, ഐക്യം, ദേശീയ സുരക്ഷ, പരമാധികാരം എന്നിവയെ വെല്ലുവിളിക്കുകയും ‘ഖാലിസ്ഥാൻ’ എന്ന ലക്ഷ്യത്തോടെ പഞ്ചാബിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. അതിന്റെ നിലവിലെ ഓപ്പറേഷൻ മേധാവി ഹർദീപ് സിംഗ് നിജ്ജാറിനെ ഇതിനകം ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.

2021-ൽ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന ആക്രമണമടക്കം ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡ. പാക് ഭീകരസംഘടനകളുമായി നേരിട്ടു ബന്ധമുള്ള പഞ്ചാബ് സ്വദേശിയായ റിൻഡ കറാച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags: TerroristMinistry Of Home Affairs
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies