ശ്രീനഗർ : കുപ്വാരയിലെ മഞ്ഞുകൂമ്പാരത്തിനടിയിൽ കുടുങ്ങിയ ആളെ ഇന്ത്യൻ സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് രക്ഷപ്പെടുത്തിയത്. ഇയാളെ മണിക്കൂറുകൾ നീണ്ട സംയുക്ത പ്രവർത്തനത്തിനൊടുവിലാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ രണ്ട് വിദേശ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ഇരുപത്തിയൊന്ന് വിദേശ പൗരന്മാരും രണ്ട് പ്രാദേശിക ഗൈഡുകളും അടങ്ങുന്ന മൂന്ന് ടീമുകൾ സ്കീയിംഗിനായി അഫർവത് ഗുൽമാർഗിലേക്ക് പോയതായിരുന്നു. ഇതിൽ 19 വിദേശ പൗരന്മാരെയും രണ്ട് പ്രാദേശിക ഗൈഡുകളെയും രക്ഷപ്പെടുത്തി. രണ്ട് വിദേശ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. തുടർന്ന് അവരുടെ മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു.
Comments