അരുണാചൽപ്രദേശിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി

Published by
Janam Web Desk

ഇറ്റാനഗർ: അരുണാചൽപ്രദേശിൽ, റിക്ടർ സ്‌കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അരുണാചൽ പ്രദേശിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഞായറാഴ്ച 12.12-നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രമായ ഭൂട്ടാൻ അതിർത്തിയോട് ചേർന്നുള്ള വെസ്റ്റ് കമെങ്ങിന് 10 കിലോമീറ്റർ ചുറ്റളവിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഉയർന്ന ഭൂകമ്പ സാധ്യത മേഖലകളായ വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് തുടരെ ഭൂചലനങ്ങൾ ഉണ്ടാകുന്നത്. കൂടാതെ മധ്യ-വടക്കൻ അസമിലും ഭൂട്ടാന്റെ കിഴക്കൻ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

Share
Leave a Comment