മുംബൈ: മുംബൈ-ഷിർദി വന്ദേഭാരത് എക്സ്പ്രസ് യാത്രക്കാർക്കിടയിൽ ഹിറ്റാകുകയാണ്. പുതുതായി ആരംഭിച്ച മുംബൈ-ഷിർദി വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാർ ഇരുംകൈനീട്ടി സ്വീകരിച്ചു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും സായിനഗർ ഷിർദിയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന മുംബൈ-ഷിർദി വന്ദേഭാരത് എക്സ്പ്രസാണ് യാത്രക്കാർക്കിടയിൽ വമ്പൻ ഹിറ്റായിരിക്കുന്നത്.
ഫെബ്രുവരി 11-ന് ആരംഭിച്ച ട്രെയിനുകളുടെ സർവീസിന് നല്ല പ്രതികരണങ്ങളാണ് യാത്രക്കാർക്കിടയിൽ നിന്ന് ഉയർന്നു വരുന്നത്. ഷിർദിയിൽ നിന്ന് മുംബൈയിലേക്കുള്ള സർവീസിൽ 64 ശതമാനം ഒക്യുപ്പൻസിയും തിരികെയുള്ള സർവീസിന് 74 ശതമാനം ഒക്യുപ്പൻസിയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
നാസിക്കിൽ നിന്ന് ട്രെയിൻ മാർഗം ഷിർദിയിലെത്താൻ മൂന്നു മണിക്കൂറെടുക്കും എന്നാൽ വന്ദേഭാരത് എക്സ്പ്രസ് വന്നതോടെ യാത്രസമയ ഒന്നര 2 മണിക്കൂറായി കുറഞ്ഞു.
Comments