ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ഇന്ന് പുലർച്ചെ ഭൂചലനം.തീവ്രത റിക്ടർ സ്കെയിൽ 2.5 രേഖപ്പെടുത്തി.ആളപായമില്ല.
സമാനരീതിയിൽ ഞായറാഴ്ച മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഭൂചലനമുണ്ടായിരുന്നു. ഏകദേശം ഉച്ചക്ക് ഒരു മണിയോട് കൂടിയാണ് ഇവിടെ ഭൂചലനമുണ്ടാകുന്നത്. തീവ്രത റിക്ടർ സ്കെയിലിൽ 3 രേഖപ്പെടുത്തി. ഇവിടെയും ആളപായമില്ല. അരുണാചൽപ്രദേശിലും ഞായറാഴ്ച്ച ഉച്ചക്ക് റിക്ടർ സ്കെയിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് പ്രദേശ വാസികൾ പരിഭ്രാന്ത്ി യിലാവുകയും വീടുകളിൽ നിന്ന് തെരുവുകളിലേക്ക് ഓടിക്കയും ചെയ്തു.
അതെ സമയം തുർക്കി-സിറിയ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 46,000 കഴിഞ്ഞിരിക്കുകയാണ്. ഏകദേശം 2,64,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞത്.
Comments