'തുർക്കിയിൽ ആശുപത്രി തയ്യാറാക്കിയത് കേവലം മിനിട്ടുകൾകൊണ്ട്; അഭിമാനം'; പ്രതികരണവുമായി വൈറലായ സൈനിക ഡോക്ടർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തുർക്കിയിൽ ആശുപത്രി തയ്യാറാക്കിയത് കേവലം മിനിട്ടുകൾകൊണ്ട്; അഭിമാനം’; പ്രതികരണവുമായി വൈറലായ സൈനിക ഡോക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 01:43 pm IST
FacebookTwitterWhatsAppTelegram

തുർക്കിയിലെ ഇസ്‌കന്ദറൂണിൽ ഇന്ത്യൻ സൈന്യം താത്കാലിക ആശുപത്രി സജ്ജീകരിച്ചത് കേവലം മിനിട്ടുകൾ കൊണ്ടെന്ന് തുർക്കി രക്ഷാദൗത്യ സംഘാംഗം മേജർ ബീന തിവാരി. 3600 അധികം ജനങ്ങൾക്ക് ഇന്ത്യൻ സൈന്യം വൈദ്യസഹായം നൽകിയതായും ജനങ്ങൾ എല്ലാവിധ പിന്തുണ നൽകിയതായും ബീന തിവാരി പറഞ്ഞു.

“തകർന്ന കെട്ടിടങ്ങൾക്കിടയിലും കേടുപാട് സംഭവിക്കാത്ത ഒരു സ്‌കൂൾ മാത്രമാണ് അവശേഷിച്ചത്. അവിടെ കേവലം മണിക്കൂറുകൾ കൊണ്ട് ഞങ്ങൾക്ക് ആശുപത്രി സജ്ജീകരിക്കാനും രോഗികളെ പരിചരിക്കാനും സാധിച്ചു. 10 ദിവസങ്ങൾ കൊണ്ട് 3600ൽ അധികം ദുരിത ബാധിതർക്ക് വൈദ്യസഹായം നൽകാനായി. പ്രാദേശിക ജനങ്ങളും അധികൃതരും ഞങ്ങളെ സഹായിച്ചു”. മേജർ ബീന തിവാരി എഎൻഐയോട് പറഞ്ഞു.

പാരാ 60 ഫീൽഡ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസറാണ് ബീന തിവാരി. ഇന്ത്യൻ സൈന്യം ഇസ്‌കന്ദറൂണിൽ സജ്ജമാക്കിയ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ തുർക്കിഷ് യുവതി നന്ദി സൂചകമായി ബീനയുടെ കവിളിൽ ചുംബിച്ച ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ‘വീ കെയർ’ എന്ന തലക്കെട്ടോടെ ഇന്ത്യൻ ആർമ്മിയാണ് ചിത്രം ആദ്യം പങ്കുവെച്ചത്. വിദേശ മാദ്ധ്യമങ്ങൾ ചിത്രം ഏറ്റെടുത്തു. ആഗോള തലത്തിലെ ഇന്ത്യൻ പ്രതിച്ഛായ എന്ന അടിക്കുറിപ്പോടെയായിരുന്നു വ്യവസായി ആനന്ദ് മഹീന്ദ്ര ബീനയും ചികിത്സയ്‌ക്കെത്തിയ കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തത്.

#OperationDost

We Care.#IndianArmy#Türkiye pic.twitter.com/WoV3NhOYap

— ADG PI – INDIAN ARMY (@adgpi) February 9, 2023

തുർക്കിയിലെ ഇസ്‌കന്ദറൂണിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘം തിരികെ ഇന്ത്യയിലെത്തി. അത്യാഹിത പരിചരണ വിഭാഗവും ഓപ്പറേഷൻ തീയറ്ററുമടക്കം അത്യാധുനിക മെഡിക്കൽ സംവിധാനമാണ് താത്കാലികമായി തയ്യാറാക്കിയ ആശുപത്രിയിൽ ഇന്ത്യൻ സൈന്യം സജ്ജീകരിച്ചത്.

ദുരിതത്തിൽ നിന്നും കൈപിടിച്ചുയർത്തിയ ഇന്ത്യൻ സൈന്യത്തിന്  ഹർഷാരവങ്ങളോടെയാണ് ഇസ്‌കന്ദറൂണിലെ ജനത യാത്ര അയയ്പ്പ് നൽകിയത്. വിമാനത്താവളത്തിലും സമാനമായ യാത്ര അയയ്പ്പ് ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് തിരിച്ച ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾക്കും ഹൃദ്യമായ സ്വീകരണമാണ് ഇസ്താംബുൾ വിമാനത്താവളത്തിൽ തുർക്കിഷ് അധികൃതർ ഒരുക്കിയത്.

Tags: Indian ArmyOperation dost
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies