മംഗളൂരു : ദക്ഷിണ കന്നട ജില്ലയിലെ മീനടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. രഞ്ജിത, രമേഷ് റായ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പാൽസൊസൈറ്റിയിലേക്ക് ജോലിക്ക് പോകും വഴിയായിരുന്നു സംഭവമുണ്ടായത്.
ജോലിക്ക് പോകുമ്പോഴായിരുന്നു രഞ്ജിതയ്ക്കുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. അതേസമയം സംഭവസ്ഥലത്തുണ്ടായിരുന്ന രമേഷ് റായും സമാനരീതിയിൽ ആക്രമിക്കപ്പെടുകയായിരുന്നു. രഞ്ജിത പ്രാദേശിക ആശുപത്രിയിൽ വെച്ചും രമേഷ് റായ് സംഭവസ്ഥലത്തുവെച്ചുമാണ് മരിച്ചതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.സ്ഥലത്ത് തടിച്ചു കൂടിയ ഗ്രാമീണർ പ്രതിഷേധമുയർത്തി.
Comments