ഇൻഡോർ: ദൈഘ്യമേറിയ ജോലി സമയത്തിൽ നിന്നും ജീവനക്കാരെ മുക്തരാക്കി മദ്ധ്യപ്രദേശിലെ സോഫ്റ്റ്വെയർ കമ്പനി. ജീവനക്കാരുടെ സമയം കഴിഞ്ഞാൽ കമ്പ്യൂട്ടറുകൾ സ്വയമേവ ഷട്ട്ഡൗൺ ചെയ്യുന്ന സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ പങ്കുവെച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജോലി സമയം അവസാനിക്കുമ്പോള്‍ തന്നെ ‘നിങ്ങളുടെ ഷിഫ്റ്റ് കഴിഞ്ഞു, കമ്പ്യൂട്ടര്‍ 10 മിനിറ്റിനകം ഓഫാകും, വീട്ടിലേക്ക് പോകൂ…’ എന്ന സന്ദേശം സ്ക്രീനിൽ തെളിഞ്ഞുവരും. മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് കമ്പനിയിലെ എച്ച്ആര്‍ ആയ തന്വി ഖണ്ഡേല്വാളാണ് ലിങ്ക്ഡ്ഇന്നില്‍ ഈ സന്ദേശത്തിന്റെ ഫോട്ടോ പങ്കുവെച്ചത്.
ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് പരസ്യത്തിന് വേണ്ടിയല്ല. ഓഫീസ് സമയം കഴിഞ്ഞാൽ കമ്പനിയുമായി ബന്ധപ്പെട്ട് ഫോണ്‍ കോളുകളോ ഇ-മെയിലോ വരില്ല. ഇത്തരം കമ്പനികളില്‍ ജോലി ചെയ്താല്‍ മാനസികനില മെച്ചപ്പെടുത്താന്‍ പ്രത്യേകം തേടേണ്ടിവരില്ലെന്നും തന്വി വ്യക്തമാക്കി.
Comments